ചെഗുവേരയുടെ കൂടുതൽ ചിത്രങ്ങൾ സ്ഥാപിക്കും - കോടിയേരി
text_fieldsതിരുവന്തപുരം: ബി.ജെ.പിയുടെ പ്രസ്താവന വെല്ലുവിളിയായി കാണുന്നുവെന്നും ചെഗുവരേയുടെ കൂടുതൽ ചിത്രങ്ങൾ സ്ഥാപിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കമലിനെതിരായ ബി.ജെ.പി പരാമർശം അടിയന്തരാവസ്ഥയുടെ ശബ്ദമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വി.എസ് വിഷയത്തിലും കോടിയേരി അഭിപ്രായ പ്രകടനം നടത്തി. ഇൗ വിഷയത്തിൽ കേന്ദ്ര കമ്മിറ്റി തീരുമാനം അംഗീകരിക്കുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്. ഇത് എല്ലാ അംഗങ്ങൾക്കും ബാധകമാണ്. ഇൗ വിഷയത്തിൽ വി.എസിന് എന്തെങ്കിലും പറയാനുണ്ടെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ പറയാമെന്നും കോടിയേരി പറഞ്ഞു. െഎ.എ.എസ് പ്രശ്നത്തെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തിപരമായ പ്രശ്നങ്ങളിൽ സർക്കാറിന് ഇടപെടേണ്ട സാഹചര്യമില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി.
പണം പിൻവലിക്കലിന് ബാങ്കുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ സി.പി.എം പ്രക്ഷോഭം നടത്തുമെന്ന്കോടിയേരി അറിയിച്ചു. നോട്ട് പിൻവലിക്കൽ മൂലം വിവിധ ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായാതായും അദ്ദേഹം പറഞ്ഞു.
നോട്ട് പിൻവലിക്കൽ മൂലം പട്ടികജാതി–പട്ടിക വർഗ ജനവിഭാഗങ്ങളുടെ ഭവന പദ്ധതികൾ സ്തംഭനാവസ്ഥയിലാണ്. ഇതിനെതിരെ ഇവരെ സംഘടിപ്പിച്ച് സി.പി.എം പ്രക്ഷോഭം നടത്തും. ഫിഷീറിസ് മേഖലയിലും സമാനമായ പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ഇവരുടെ നേതൃത്ത്വത്തിലും പ്രക്ഷോഭം ഉണ്ടാവുമെന്നും കോടിയേരി അറിയിച്ചു. പെൻഷൻകാരെയും തീരുമാനം ബുദ്ധിമുട്ടിലാക്കി. പെൻഷൻ വാങ്ങാനായി അതിരാവിലെ തന്നെ ക്യൂ നിൽക്കേണ്ട ഗതികേടിലാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ ബാങ്കിങ് മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും കോടിയേരി പറഞ്ഞു. സഹകരണ ബാങ്കുകളിലെ നിക്ഷേപം സ്വകാര്യ ബാങ്കുകളിലേക്ക് മാറ്റാനുളള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.