സർക്കാറിനെ തകർക്കാൻ ശ്രമിച്ചാൽ ജനങ്ങൾ സംരക്ഷകരാകും –കോടിയേരി
text_fieldsപാലക്കാട്: ജനങ്ങൾ അധികാരത്തിലേറ്റിയ സർക്കാറിനെ തകർക്കാൻ ശ്രമിച്ചാൽ ജനങ്ങൾ സംരക്ഷകരാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭരിക്കാൻ അനുവദിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്. സർക്കാറിനെ അസ്ഥിരമാക്കാൻ ബി.ജെ.പിയും കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്. ഇഷ്ടത്തിന് പ്രവർത്തിക്കാത്ത ഗവർണറോട് ഇവിടത്തെ ബി.ജെ.പി നേതാക്കൾ പറഞ്ഞത് എന്തൊക്കെയാണെന്ന് നാം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കോട്ടമൈതാനിയിൽ സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഒക്ടോബർ വിപ്ലവത്തിെൻറ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. സർവതല സ്പർശിയായ വികസനമാണ് സർക്കാർ നടപ്പാക്കുന്നത്. വിവാദങ്ങളുണ്ടാക്കി വികസനം ഇല്ലാതാക്കാൻ അനുവദിക്കില്ല. പിണറായി വിജയെൻറ ശബ്ദത്തെ ആർ.എസ്.എസ് ഭയക്കുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 12 സി.പി.എം പ്രവർത്തകരാണ് ആർ.എസ്.എസിെൻറ കൊലക്കത്തിക്ക് ഇരയായത്.
കാസർകോട്ട് മദ്റസ അധ്യാപകനെ കൊലപ്പെടുത്തിയതും കൊടിഞ്ഞിയിൽ ഫൈസലിനെ കൊലപ്പെടുത്തിയതും വർഗീയകലാപങ്ങൾ ലക്ഷ്യം വെച്ചാണ്. കോർപറേറ്റ്വത്കരണവും വർഗീയതയുമാണ് മോദി സർക്കാറിെൻറ മൂന്ന് വർഷത്തെ നേട്ടം. മോദി സർക്കാറിെൻറ ഭരണകാലത്ത് 10 ശതമാനം കർഷക ആത്മഹത്യകൾ വർധിച്ചെന്നും കോടിയേരി പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.