സി.പി.െഎ നേതാക്കെളക്കാൾ നല്ല നേതാവ് കോടിയേരി -സി. ദിവാകരൻ
text_fieldsതിരുവനന്തപുരം: തലസ്ഥാനജില്ലയിൽ സി.പി.െഎക്ക് അനുവദിച്ച രണ്ട് സീറ്റുകളിൽ സാധ്യതാ സ്ഥാനാർഥിപട്ടിക തയാറാക്കി സി.പി.െഎ.
സ്ഥാനാർഥിപട്ടിക ചർച്ച ചെയ്യാൻ ചേർന്ന ജില്ല കൗൺസിൽ യോഗത്തിൽ ജില്ല നേതൃത്വത്തെ ഞെട്ടിച്ച്, സി.പി.എം നേതാക്കളെ വാവിട്ട് പുകഴ്ത്തിയ മുതിർന്ന നേതാവ് സി. ദിവാകരെൻറ പ്രസ്താവന വിവാദമായി. നെടുമങ്ങാടും സംവരണമണ്ഡലമായ ചിറയിൻകീഴിലും ആണ് സി.പി.െഎ മത്സരിക്കുന്നത്. നെടുമങ്ങാട് മണ്ഡലത്തിേലക്ക് ജില്ല സെക്രട്ടറി ജി.ആർ. അനിൽ, മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെറീഫ് എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജി.ആർ. അനിലിന് സ്ഥാനാർഥിത്വം നൽകണമെന്നതാണ് മണ്ഡലം, ജില്ല നിർവാഹക സമിതി, കൗൺസിൽ യോഗങ്ങളിൽ ഉയർന്ന അഭിപ്രായം. എന്നാൽ, ചിറയിൻകീഴ് മണ്ഡലത്തിലേക്ക് എ.െഎ.ടി.യു.സി നേതാവ് മനോജ് ബി. ഇടമനയുടെ പേരിനോടായിരുന്നു ജില്ല േനതൃത്വത്തിന് താൽപര്യമെങ്കിലും മണ്ഡലം കമ്മിറ്റി യോഗത്തിൽ വി. ശശിയുടെ പേരാണ് പരിഗണനക്ക് എത്തിയത്.
പക്ഷേ, ജില്ല കൗൺസിലിൽ മനോജെൻറ പേര് കൂടി നിർദേശിച്ചു. എന്നാൽ, ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ടൈറ്റസ്, രഞ്ജിത് എന്നിവർ മനോജിെൻറ സ്ഥാനാർഥി പരിഗണനയെ എതിർത്തു. എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ വി. ശശിയെ ഒഴിവാക്കണമെന്ന് ജില്ല കൗൺസിലിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. ചെറുപ്പക്കാർക്ക് പരിഗണന നൽകണമെന്നതായിരുന്നു ആവശ്യം. മാർച്ച് ഒമ്പതിലെ സംസ്ഥാന നിർവാഹകസമിതിയിൽ സംസ്ഥാന കൗൺസിലിേൻറതാവും അന്തിമ തീരുമാനം.
ഇതിനിടെയാണ് സി.പി.െഎ നേതാക്കളെക്കാൾ നല്ല നേതാവ് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണനാണെന്ന് സി. ദിവാകരൻ പ്രസംഗത്തിനിടെ പ്രസ്താവിച്ചത്. ഇത് കൗൺസിലിൽ വലിയ വിവാദത്തിന് തുടക്കമിട്ടതോടെ തെൻറ നിലപാട് അദ്ദേഹം തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.