മരട് ഫ്ലാറ്റ്: ഒറ്റക്ക് ഇറങ്ങി പോകേണ്ടി വരില്ല; സി.പി.എം ഒപ്പമുണ്ട് -കോടിയേരി VIDEO
text_fieldsകൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകൾക്കൊപ്പം സി.പി.എം ഉണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫ് ളാറ്റ് ഉടമകൾക്കൊപ്പം സി.പി.എം ഉണ്ടാകുമെന്നും സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും കോടിയേരി ഉറപ്പ് നൽകി. മ രട് ഫ്ലാറ്റ് ഉടമകളെ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫ്ലാറ്റ് പൊളിക്കുന്ന ക ാര്യത്തിൽ അസാധാരണമായ വിധിയാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. സ്വാഭാവിക നീതിയുടെ നിഷേധമാണ് വിധി. എല്ലാ നി യമവും അനുസരിച്ച് പണമടച്ച് ആധാരം രജിസ്റ്റർ ചെയ്ത ഫ്ലാറ്റ് സ്വന്തമാക്കിയ ഉടമകൾ ഒരു തെറ്റും ചെയ്തിട്ടില് ല. ബിൽഡേഴ്സ് ആണ് നിയമലംഘനം നടത്തിയതെന്നും കോടിയേരി വ്യക്തമാക്കി.
ഈ ഫ്ളാറ്റ് പൊളിക്കാൻ 50 കോടിയെങ്കിലും വേണം. ആരാണ് ഈ പണം മുടക്കുക. അതേകുറിച്ച് എന്തെങ്കിലും കോടതി പറഞ്ഞിട്ടുണ്ടോ. ഇനി അത് പൊളിക്കുകയാണെങ്കിൽ അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നം എങ്ങിനെ നേരിടാനാകും. പ്രളയം കഴിഞ്ഞ കാലഘട്ടത്തിൽ 50 കോടി ഉണ്ടെങ്കിൽ വീടുനഷ്ടമായ എത്രപേർക്ക് വീട് നിർമിച്ച് കൊടുക്കാൻ കഴിയുമെന്നും കോടിയേരി ചോദിച്ചു. എം. സ്വരാജ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹോളിഫെയ്ത്ത് ഫ്ലാറ്റിൽ ആദ്യമെത്തിയത്. രാവിലെ എട്ടരയോടെ എത്തിയ അദ്ദേഹം താമസക്കാരെ സമാധാനിപ്പിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു. സംസ്ഥാന സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ തെറ്റായെന്ന ബോധ്യത്തോടെ ചീഫ് സെക്രട്ടറി മുഖേന സത്യവാങ്മൂലം സമർപ്പിക്കണം. നേരത്തേ നൽകിയ സബ് കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കാൻ സുപ്രീംകോടതിയോട് അനുമതി തേടണം. പൊളിക്കാൻ തയാറാണെന്ന് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകിയത് എന്തടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.
സർക്കാർ ഇരകൾക്കൊപ്പമോ അതോ വേട്ടക്കാർക്കൊപ്പമോയെന്ന് വ്യക്തമാക്കണം. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം. 20 എം.പിമാരും ചേർന്ന് പ്രധാനമന്ത്രിക്ക് കത്തുനൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഹൈബി ഈഡൻ എം.പിയും കെ.വി തോമസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ബി.ജെ.പി ജന. സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ നഗരസഭക്കുമുന്നിലെ സമരപ്പന്തലിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. വിഷയം കേന്ദ്രസർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ ഇന്ത്യ അൺഒാർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടി ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പി.ഡി.പി പ്രവർത്തകരും പിന്തുണയുമായി ഫ്ലാറ്റിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.