കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും; സി.പി.എമ്മിൽ പുതിയ സെക്രട്ടറിക്കായി ചർച്ചകൾ
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിയുമെന്ന് സൂചന. സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചതായാണ് വിവരം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് തീരുമാനം. കോടിയേരി ചികിത്സയ്ക്കായി നാളെ ചെന്നൈയിലേക്ക് പോകും. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി.
എം.വി. ഗോവിന്ദന്‍, എം.എ. ബേബി, പി. രാജീവ് തുടങ്ങിയവരില്‍ ഒരാള്‍ കോടിയേരിക്ക് പകരക്കാരന്‍ ആവാനാണ് സാധ്യത. എം.വി. ഗോവിന്ദനോ പി. രാജീവിനോ ചുമതല നല്‍കിയാല്‍ മന്ത്രിസഭയിലും അഴിച്ചുപണി വേണ്ടിവരും. നിര്‍ണായക സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേരുകയാണ്. സീതാറാം യെച്ചൂരിക്ക് പുറമെ പി.ബി അംഗം പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ രാത്രി എ.കെ.ജി സെന്ററിൽ പി.ബി അംഗങ്ങളും മുഖ്യമന്ത്രിയുമായി ചർച്ച നടന്നിരുന്നു. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന സമിതിയുമാണ് തീരുമാനിച്ചിരുന്നതെങ്കിലും നാളെ നിയമസഭയുള്ളതിനാല്‍ സംസ്ഥാന സമിതി ഇന്ന് തന്നെ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. ഗവർണറുടെ നീക്കങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിനാല്‍ ഗവർണർക്കെതിരെയുള്ള രാഷ്ട്രീയ- നിയമ നീക്കങ്ങളും ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.