Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനോയിയെ...

ബിനോയിയെ സംരക്ഷിക്കില്ലെന്ന്​ കോടിയേരി

text_fields
bookmark_border
kodiyeri - kerala news
cancel

തിരുവനന്തപുരം: ബീഹാറുകാരിയായ യുവതിയെ വിവാഹ വാഗ്​ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആരോപണവിധേയനായ മകൻ ബിനോയ്​ കോടിയേരിയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. മകനെ സഹായിക്കാനോ സംരക്ഷിക്ക ാനോ താനോ സി.പി.എമ്മോ നടപടി സ്വീകരിക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ടത്​ കുറ്റാരോപിത​​െൻറ ഉത്തരവാദിത്തം മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിക്കോ വ്യക്തിപരമായി തനിക്കോ ഉത്തരവാദിത്തം വഹ ിക്കാൻ സാധിക്കില്ല. അതി​​െൻറ ഭാഗമായി വരുന്ന ഫലങ്ങൾ ബന്ധപ്പെട്ടവർതന്നെ അനുഭവിക്കണം. ​മകനെതിരായ ആ​േരാപണങ്ങളുട െ പശ്ചാത്തലത്തിൽ താൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന്​ മാറിനിൽക്കണമോയെന്ന്​​ തീരുമാനിക്കേണ്ടത്​ സി.പി.എമ്മാണെന്നും കോടിയേരി പറഞ്ഞു.

സെക്രട്ടറി സ്​ഥാനത്തുനിന്ന്​ മാറിനിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെന്ന വാർത്ത​കളെക്കുറിച്ച്​ ചോദിച്ചപ്പോൾ ‘പാർട്ടിക്കകത്തെ ചർച്ചകൾ പുറത്ത്​ വെളിപ്പെടുത്തുന്ന ശീലം തനിക്കില്ല. മാധ്യമ വാർത്തകളുടെ പിറ​കെ പോവാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. പാർട്ടിക്കുള്ളിലെ കാര്യം പുറത്തുപറഞ്ഞ്​​ ത​​െൻറ പേരിൽ നടപടി എടുപ്പിക്കാനാണോ ഉദ്ദേശ്യം’ എന്നായിരുന്നു അദ്ദേഹത്തി​​െൻറ പ്രതികരണം.

‘പരാതിക്കാരി തന്നോട്​ സംസാരിച്ചിട്ടില്ല. ത​​െൻറ ഭാര്യ പരാതിക്കാരിയെ കണ്ടുവോയെന്നത്​ കോടതി പരിശോധിക്ക​െട്ട. കോടതിയുടെ പരിഗണനയിലെ വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിക്കുന്നത്​ ശരിയല്ല. മക്കൾ ചെയ്യുന്ന എല്ലാ കാര്യത്തി​​െൻറയും ഉത്തരവാദിത്തം തനിക്ക്​ ഏറ്റെടുക്കാനാവില്ലെന്ന്​ ഗൾഫ്​ വ്യവസായിയുടെ സാമ്പത്തിക ആരോപണം ഉയർന്നപ്പോൾതന്നെ വ്യക്തമാക്കിയിട്ടുണ്ട്​. മകൻ തെറ്റ്​ ചെയ്​തിട്ടുണ്ടെങ്കിൽ ഉത്തരവാദിത്തം അവന്​ തന്നെയായിരിക്കും. സംരക്ഷണം കിട്ടുമെന്ന്​ വിചാരിച്ച്​ ആരും തെറ്റ്​ ചെയ്യാൻ പുറപ്പെടേണ്ട. പാർട്ടി സെ​ക്രട്ടറി ആയിരിക്കുന്നതിനാലാണ്​ കുടുംബാംഗങ്ങൾ പരിശോധനക്ക്​ വിധേയമാവുന്നത്​. കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണ്​. എല്ലാവർക്കും അനുഭവപാഠമാണ്​.

മകൻ എവിടെയുണ്ട്​ എന്ന ചോദ്യത്തിന്​ ‘നിങ്ങളെന്നെക്കൊണ്ട്​​ ഉത്തരം പറയിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണോ? പൊലീസ്​ ഒാഫിസർമാർ ചോദ്യം ചെയ്യുന്നതുപോലെ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്യാൻ തുടങ്ങിയാൽ വിഷമിച്ചുപോവു’മെന്നായിരുന്നു മറുപടി. ‘നിയമനടപടിയുടെ ഭാഗമായാണ്​ മകൻ മുൻകൂർ ജാമ്യത്തിന്​ അപേക്ഷ കൊടുത്തത്​. ബിനോയ്​ പ്രത്യേകമാണ്​ കുടുംബമായി താമസിക്കുന്നത്​. താൻ മകന്​ പിന്നാലെ എ​പ്പോഴും പോകാറില്ല. എങ്കിൽ ഇൗ പ്രശ്​നം ഉണ്ടാവില്ലായിരുന്നു. കേസ്​ വന്നപ്പോഴാണ്​ കാര്യമറിഞ്ഞത്​.

താൻ ആയുർവേദ ചികിത്സക്ക്​ പോയപ്പോൾ ബിനോയ്​ കാണാൻ വന്നിരുന്നു. കോടതിയിൽ വിഷയം വന്നശേഷം കണ്ടിട്ടില്ല. പരാതിക്കാരി സി.പി.എം കേന്ദ്ര നേതൃത്വത്തെ സമീപിച്ചുവോയെന്ന്​ തനിക്ക്​ വിവരമില്ല’- കോടിയേരി പറഞ്ഞു. വാർത്തസമ്മേളനം അവസാനിപ്പിക്കാനൊരുങ്ങവെ ബിനോയിയോട്​ കീഴടങ്ങാൻ ആവശ്യപ്പെടുമോയെന്ന ചോദ്യം ഉയർന്നെങ്കിലും മറുപടി പറയാതെ അദ്ദേഹം മടങ്ങി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsbinoy kodiyeri
News Summary - Kodiyeri press meet-Kerala news
Next Story