കെവിെൻറ ഭാര്യ നീനുവിന് ജോലി നൽകും -കോടിയേരി
text_fieldsേകാട്ടയം: പ്രണയവിവാഹത്തെത്തുടർന്ന് കൊല്ലപ്പെട്ട കെവിെൻറ കുടുംബത്തിന് സ്വന്തമായി വീടും ഭാര്യ നീനുവിന് ജോലിയും നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടിക ജാതി ക്ഷേമസമിതി സംഘടിപ്പിച്ച ‘ജാത്യാചാര വേട്ടക്കെതിരെ മാനവിക സംഗമസദസ്സ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെവിെൻറ കുടുംബം നിരാലംബരാകാതിരിക്കാനുള്ള മുൻകരുതൽ സർക്കാർ ഒരുക്കും. ഇതിെൻറ ഭാഗമായി വീട് നിർമിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. കെവിെൻറ ഭാര്യ നീനുവിന് ജോലിയും നൽകും.
കെവിൻ വധക്കേസിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ദിനം ആഘോഷപരിപാടിയായി ദൃശ്യമാധ്യമങ്ങൾ അവതരിപ്പിച്ചു. മുൻമന്ത്രിമാർ അടക്കമുള്ള യു.ഡി.എഫ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ഒത്തുകൂടി തെരഞ്ഞെടുപ്പ് മുതലാക്കാമെന്ന് കണക്കുകൂട്ടി. ഏറ്റവും ഇയർന്ന രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ് ചെങ്ങന്നൂരിലെ ജനങ്ങെളന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. അക്കാര്യങ്ങൾ പിന്നെ ചർച്ചയായില്ല. ഒരുകൂട്ടം മാധ്യമ ജഡ്ജിമാർ ചാനലിലിരുന്ന് ഇടതുപക്ഷം തവിടുപൊടിയാകുമെന്ന് പ്രഖ്യാപിച്ചു. അതൊന്നും വിലപ്പോയില്ല. കെവിൻ സംഭവത്തിൽ ഒത്തുകളിച്ച പൊലീസുകാർ ഉൾപ്പെടെയുള്ളവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്തു.
നീനുവിനെ പ്രണയിച്ച കെവിനെ വിവാഹത്തിന് തടസ്സമുണ്ടായപ്പോൾ സഹായിച്ചത് ഡി.വൈ.എഫ്.െഎ പ്രവർത്തകരാണ്. കെവിനെ തട്ടിക്കൊണ്ടുപോയ കാറിെൻറ ഡ്രൈവറടക്കം രണ്ടുപേർ ഡി.വൈ.എഫ്.െഎക്കാരെന്ന് മനസ്സിലായിയിട്ടും സർക്കാർ സംരക്ഷണം കൊടുത്തില്ല. ബാക്കിയുള്ള പ്രതികൾ കോൺഗ്രസുകാരാണെന്ന് അറിഞ്ഞിട്ടും മാധ്യമങ്ങൾ അക്കാര്യം മറച്ചുവെച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.കെ.എസ് സംസ്ഥാന ജോയൻറ് സെക്രട്ടറി എസ്. അജയകുമാർ അധ്യക്ഷതവഹിച്ചു. കെ.േസാമപ്രസാദ് എം.പി, കെ. ശാന്തകുമാരി, പി.കെ. കുമാരൻ, വണ്ടിത്തടം മധു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.