ഗണേഷിന്റെ പ്രസ്താവന എൽ.ഡി.എഫിന്റെ അഭിപ്രായമല്ല –കോടിയേരി
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ പ്രസ്താവന എൽ.ഡി.എഫിെൻറ അഭിപ്രായമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിനിമയിൽനിന്ന് ദിലീപിെൻറ ആനുകൂല്യങ്ങൾ കൈപ്പറ്റിയവർ അദ്ദേഹത്തെ പിന്തുണക്കണമെന്നായിരുന്നു ഗണേഷ്കുമാർ പറഞ്ഞത്. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നെതന്നും കേസ് അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കിെല്ലന്നും കോടിേയരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വനിത കമീഷനെതിരായ അധിക്ഷേപങ്ങളും ചെയർമാനെതിരായ ഭീഷണികളും ജനാധിപത്യവിരുദ്ധമാണ്. സ്ഥാപനത്തെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന സമീപനം അംഗീകരിക്കാനാകില്ല. പെേട്രാൾ വിലയുടെ കാര്യത്തിൽ പകൽക്കൊള്ളയാണ് നടക്കുന്നത്. കേന്ദ്ര സർക്കാറിെൻറ ഒത്താശയോടെ ജനങ്ങളെ എണ്ണക്കമ്പനികൾ കൊള്ളയടിക്കുകയാണ്. കേരളം നികുതി കുറച്ചതുകൊണ്ടു മാത്രം കാര്യമില്ല.
വിഴിഞ്ഞം കരാർ സംബന്ധിച്ച് പുനഃപരിശോധന വേണോയെന്ന് ജസ്റ്റിസ് രാമചന്ദൻനായർ കമീഷെൻറ റിപ്പോർട്ടിന് ശേഷമേ സർക്കാർ തീരുമാനിക്കൂ. ഹൈകോടതി നടത്തിയ നിരീക്ഷണങ്ങൾ കരാറുണ്ടാക്കിയ സമയത്ത് എൽ.ഡി.എഫ് ഉന്നയിച്ച ആക്ഷേപങ്ങൾതന്നെയാണ്. പദ്ധതിക്ക് സി.പി.എം എതിരല്ല. മറിച്ച് അതിൽ തെറ്റായിട്ട് എന്തെങ്കിലുമുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.