ചെന്നിത്തലയുടെ ശ്രമം പുതിയ ‘കേരള കോൺഗ്രസ്’ രൂപവത്കരിക്കൽ? -കോടിയേരി
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേശീയ നേതൃത്വത്തെ തള്ളിപ്പറയുന്ന രമേശ് ചെന്നിത്തല, ഒരു സമുദായസംഘടനയെ കൂട് ടുപിടിച്ച് പുതിയ ‘കേരള കോൺഗ്രസ്’ രൂപവത്കരിക്കാനാണോ ലക്ഷ്യമിടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയ േരി ബാലകൃഷ്ണൻ. യുവതി പ്രവേശന വിധിയെ ചരിത്രവിധിയെന്ന് വിശേഷിപ്പിച്ച് പിന്തുണച്ച കോൺഗ്രസ് ഹൈക്കമാൻഡിനെ വെല്ല ുവിളിച്ചാണ് ഇവിടെ കെ.പി.സി.സിയും പ്രതിപക്ഷനേതാവും പ്രവർത്തിക്കുന്നത്.
എൻ.എസ്.എസ് ഇൗ വിഷയത്തിൽ തുടക്കം മുതൽ ഒരേ നിലപാടെടുത്ത് നിൽക്കുന്ന സമുദായസംഘടനയാണ്. എൻ.എസ്.എസിെൻറ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കേണ്ടയാളാണോ ചെന്നിത്തല? എൻ.എസ്.എസുമായുള്ള തങ്ങളുടെ അഭിപ്രായവ്യത്യാസം താൽക്കാലികമാണെന്നും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി ജനിച്ച സമുദായത്തിെൻറ പേരുപറഞ്ഞാണ് പ്രചാരണം. എന്നാൽ, തകർന്നടിഞ്ഞ ജാതിചിന്ത തിരിച്ചുകൊണ്ടുവരുന്ന നിലപാടിനെ എതിർക്കേണ്ടതല്ലേയെന്ന് എൻ.എസ്.എസ് ചിന്തിക്കണം.
ബി.ജെ.പി, കോൺഗ്രസ് നിലപാടുകളെ പൊതുസമൂഹം തള്ളിക്കളയുകയാണ്. അതിെൻറ ഏറ്റവും വലിയ തെളിവാണ് ഡൽഹിയിൽ കോൺഗ്രസ് എം.പിമാർ കറുത്ത ബാഡ്ജ് വിതരണം ചെയ്യുന്നതിനെ സോണിയ ഗാന്ധി വിലക്കിയത്. കോൺഗ്രസ് അഖിലേന്ത്യനേതൃത്വം നിലകൊള്ളുന്നത് ലിംഗസമത്വത്തിനായാണ്. കേരളത്തിലെ കോൺഗ്രസിെൻറ നിലപാടിനെ കേന്ദ്രനേതൃത്വം തള്ളിയത് പുതിയ വഴിത്തിരിവാണ്.
ശബരിമലയിൽ കോടതിവിധി നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും ഭക്തർക്ക് സംരക്ഷണമൊരുക്കിക്കൊടുക്കാൻ ഉത്തരവാദിത്തമുണ്ടെന്നും ബി.ജെ.പി എം.പി വി. മുരളീധരനും പരസ്യമായി പറഞ്ഞു. ഇത് ബി.ജെ.പി പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു. ഈ സാഹചര്യത്തിൽ സമരപരിപാടി ഉപേക്ഷിക്കുന്നതാണ് സംഘ്പരിവാറിന് നല്ലതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
വനിതാമതിൽ വിജയമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: വനിതാമതിൽ വൻസ്വീകാര്യത നേടിയെന്ന് സി.പി.എം സെക്രേട്ടറിയറ്റ് വിലയിരുത്തൽ. പാർട്ടിയുമായി ബന്ധമില്ലാത്തവരും മതന്യൂനപക്ഷങ്ങളും ഹിന്ദുസമൂഹത്തിലെ എല്ലാ വിഭാഗവും വനിതാമതിലിൽ അണിനിരന്നു. പിന്തിരിപ്പിക്കാൻ വൻ ശ്രമമുണ്ടായിട്ടും നായർസമുദായത്തിൽനിന്ന് വലിയ സ്ത്രീപങ്കാളിത്തമുണ്ടായെന്നാണ് വിലയിരുത്തൽ. ഇതിനു തുടർച്ച വേണമെന്നാണ് തീരുമാനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണസമിതി വിപുലീകരിക്കും. തുടർപ്രവർത്തനം സമിതി തീരുമാനിക്കും. ദേശീയപണിമുടക്കിൽ കടകളടച്ചിടണമെന്ന് ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്തിട്ടില്ലെന്നും സഹകരിക്കണമെന്ന് പറയുന്നതും കടയടയ്ക്കണമെന്ന് നിർബന്ധിക്കുന്നതും രണ്ടാണെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.