പാർട്ടി നേതാവ് ദേവസ്വം ബോർഡ് പ്രസിഡൻറാകുന്നതിൽ തെറ്റില്ല; വിശ്വാസ സംരക്ഷണമാണ് ലക്ഷ്യമെന്ന് കോടിയേരി
text_fieldsപത്തനംതിട്ട: പാർട്ടി നേതാവ് ദേവസ്വം ബോർഡ് പ്രസിഡൻറാകുന്നത് ആദ്യമായെല്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം ജില്ല സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പി.കെ. ചന്ദ്രാനന്ദൻ ബോർഡ് പ്രസിഡൻറായത് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസ സംരക്ഷണമാണ് ലക്ഷ്യം. കെ. അനന്തഗോപെൻറ നിയമനത്തിൽ ഒരുതെറ്റുമില്ല. ദേവസ്വം ബോർഡ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഇനിയും പാർട്ടി നേതാക്കളെ നിയമിക്കേണ്ടിവരും.
ആത്മാർഥമായി പ്രവർത്തിക്കുന്നവർക്ക് പാർട്ടിയിൽ അംഗീകാരം ലഭിക്കും. പാർട്ടി അംഗങ്ങൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിൽ തെറ്റില്ല. പാർട്ടി ബോധവും ബൗദ്ധികനിലവാരവും അനുസരിച്ചാണ് ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യരുതെന്ന് പാർട്ടി ആരെയും വിലക്കിയിട്ടില്ല. ഇടതുപക്ഷം ഇടതുപക്ഷ മുന്നണിയായിതന്നെ തുടരും. സി.പി.ഐയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തുപരിഹരിക്കും.
കെ-റെയിൽ സംസ്ഥാനത്ത് അനിവാര്യമായ പദ്ധതിയാണ്. എതിർപ്പ് ഉന്നയിക്കുന്നവരെ കാര്യങ്ങൾ ബോധിപ്പിക്കും. മുമ്പും എതിർപ്പുയർന്ന പദ്ധതികൾ ഇടതു സർക്കാറുകൾ നടപ്പാക്കിയിട്ടുണ്ട്. അത്തരത്തിൽ വിവിധ വിഷയങ്ങളിൽ ഉയർന്ന എതിർപ്പുകൾ മറികടക്കാൻ ഇടതുസർക്കാറുകൾക്കായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.