കോടിയേരി ആർ.എസ്.എസിനോട് പരസ്യമായി മാപ്പു പറയണം - ശ്രീധരൻ പിള്ള
text_fieldsകോഴിക്കോട്: മനഃസാക്ഷിയുണ്ടെങ്കിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആർ.എസ്.എസിനോട് പരസ്യമായി മാപ്പു പറയണമെന്ന് ബി.െജ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ നുണ പ്രചാരണം നടത്തുകയാണ് ഇടതുപക്ഷം. യു.എ.ഇ നൽകാമെന്ന് പറഞ്ഞ 720 കോടി കേന്ദ്രം നിഷേധിച്ചുവെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നു. കേരളത്തിന് 720 കോടി സാമ്പത്തിക സഹായം നൽകാമെന്ന് യു.എ.ഇ എവിടെയും പറഞ്ഞിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
കേരളം മുങ്ങുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്ന് പറഞ്ഞ് ഇടതു പക്ഷ യുവജന സംഘടനകൾ ഡൽഹിയിൽ റാലി നടത്തിയിരുന്നു. പ്രധാനമന്ത്രി ഉറങ്ങുകയാണെന്ന് പറയുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ്. 600 കോടി നൽകിയത് അടിയന്തര സഹായമായിട്ടാണ്. 15000 കോടിയുടെ സഹായങ്ങളാണ് കേന്ദ്രം കേരളത്തിന് നൽകിയത്. കേരളം ആവശ്യപ്പെട്ടതും അതിനപ്പുറവും കേന്ദ്രം നൽകിയിട്ടുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
സി.പി.എമ്മും കേരളത്തിലെ മന്ത്രിസഭയും മോദിക്കെതിരെ നടത്തിയ പ്രചരണത്തിൽ മാപ്പു പറയണം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി മനഃസാക്ഷിയുെണ്ടങ്കിൽ ആർ.എസ്.എസിനോട് പരസ്യമായി മാപ്പു പറയണം. 1000 വീടുവെച്ചു കൊടുക്കുമെന്ന് സർവ കക്ഷിയോഗത്തിൽ പറഞ്ഞതല്ലാതെ എന്ത് പ്രവർത്തനമാണ് കോൺഗ്രസ് ചെയ്തതെന്നും ശ്രീധരൻ പിള്ള ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.