Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2018 4:18 PM IST Updated On
date_range 31 Dec 2018 10:29 PM ISTദിലീപ് വിഷയം: വിശദീകരണം തേടാത്തത് പാർട്ടി അംഗങ്ങൾ അല്ലാത്തതിനാൽ-കോടിയേരി
text_fieldsbookmark_border
തൃശൂർ: നടൻ ദിലീപിനെ 'അമ്മ'യിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന്റെ പേരിൽ ഇടത് ജനപ്രതിനിധികളായ അതിലെ അംഗങ്ങളോട് വിശദീകരണം തേടാത്തത് അവർ സി.പി.എം അംഗങ്ങൾ അല്ലാത്തതു കൊണ്ടാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കോടിയേരി. പാർട്ടി അംഗങ്ങൾ അല്ലാത്തവരോട് വിശദീകരണം തേടാറില്ല. 'അമ്മ'യുടെ തീരുമാനത്തിന്റെ പേരിൽ മോഹൻലാലിനെ ആക്രമണോത്സുകതയോടെ എതിർക്കുന്നത് അപലപനീയമാണ്.
ദിലീപിനെ തിരിച്ചെടുക്കാനുള്ള 'അമ്മ' തീരുമാനം തെറ്റാണ്. തീരുമാനം എടുത്തവർക്കും അതിന്റെ ഭാഗമായി നിന്നവർക്കും അതിൽ ഉത്തരവാദിത്വമുണ്ടെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story