ജെയ്റ്റ്ലിയുടെ സന്ദർശത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യം- കോടിയേരി
text_fieldsതിരുവനന്തപുരം: കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ തിരുവനന്തപുരം സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിയുടെ ആക്രമണത്തിന് ഇരയായ സി.പി.എം രക്തസാക്ഷി കുടുംബങ്ങളെ അണിനിരത്തി രാജ്ഭവന് മുന്നിൽ നടത്തുന്ന പ്രക്ഷോഭ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തിൽ കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമായാണ് ജെയ്റ്റ്ലിയുടെ സന്ദർശനമെന്നാണ് സി.പി.എം ആരോപണം. ജെയ്റ്റ്ലിയുടെ സന്ദർശനത്തിന് മുമ്പായി ബി.ജെ.പി പ്രവർത്തകരുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ കുടുംബാംഗങ്ങൾ ജെയ്റ്റ്ലിക്ക് കത്തെഴുതിയിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയിൽ കേരളത്തിലെത്തുേമ്പാൾ ആക്രമണത്തിനിരയായി സി.പി.എം പ്രവർത്തകരെയും സന്ദർശിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു.
ജി.എസ്.ടിയിൽ ആശങ്ക നിലനിൽക്കുേമ്പാഴും അതിർത്തയിലെ പ്രശ്നങ്ങൾക്കിടയിലും കേരളത്തിലെത്തിയ ജെയ്റ്റ്ലിക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു സന്ദർശനത്തോടുള്ള എം.ബി രാജേഷ് എം.പിയുടെ പരിഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.