കലാലയ രാഷ്ട്രീയം സംരക്ഷിക്കാൻ നിയമനിർമാണം നടത്തണം –കോടിയേരി
text_fieldsകൊച്ചി: കലാലയ രാഷ്ട്രീയം സംരക്ഷിക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതുവഴി സ്കൂൾ, കോളജ് തെരഞ്ഞെടുപ്പുകളും സർവകലാശാല യൂനിയൻ പ്രവർത്തനവും നിയമാനുസൃതമാക്കണം. എസ്.എഫ്.െഎ വിദ്യാർഥി മഹാസംഗമം മറൈൻ ഡ്രൈവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാമ്പസിൽ രാഷ്ട്രീയക്കാർക്ക് എന്ത് കാര്യമെന്ന് ചോദിക്കുന്ന കോടതി കാമ്പസിൽ കച്ചവടക്കാർക്ക് എന്താണ് കാര്യമെന്നും ചോദിക്കേണ്ടിയിരുന്നു. രാഷ്ട്രീയ നിരക്ഷരരുടെ സമൂഹം വളർന്നുവരാനേ ഇൗ വാദം ഉപകരിക്കൂ. വിദ്യാർഥികളുമായി ബന്ധപ്പെട്ടതെല്ലാം രാഷ്ട്രീയ പ്രശ്നമാണ്. രാഷ്ട്രീയത്തിെൻറകൂടി അടിസ്ഥാനത്തിലാണ് സർക്കാറിെൻറ തീരുമാനങ്ങൾ ഉണ്ടാകുന്നതും. കാര്യങ്ങൾ ശരിയായി മനസ്സിലാകാതെയാണ് കോടതിയുടെ വിലയിരുത്തൽ. സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാർ പലരും വിദ്യാർഥിസംഘടനയിൽ പ്രവർത്തിച്ചിരുന്നുെവന്ന് ഒാർക്കണം. 99 ശതമാനം കാമ്പസുകളും സമാധാനപരമായാണ് പ്രവർത്തിക്കുന്നത്.
പ്രായോഗികമല്ലാത്ത തീരുമാനം കോടതിതന്നെ ഇടപെട്ട് തിരുത്തണം. വിദ്യാർഥി രാഷ്ട്രീയം നിരോധിച്ചാൽ കാമ്പസുകളിൽ വർഗീയ, സാമുദായിക ശക്തികൾ പിടിമുറുക്കും. ജനാധിപത്യ സംവിധാനം തകരും. കച്ചവട ശക്തികളുടെ േമച്ചിൽപ്പുറമായി കലാശാലകെള വിട്ടുകൊടുക്കുകയാകും ഫലമെന്നും കോടിയേരി പറഞ്ഞു.
ജെയ്ക്ക് സി. തോമസ് അധ്യക്ഷത വഹിച്ചു. പ്രഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, സംവിധായകൻ ആഷിഖ് അബു, പി. രാജീവ്, വി.പി. സാനു, വിജിൻ, ജുനൈദ് എന്നിവർ സംസാരിച്ചു. സേമ്മളനത്തിനുമുമ്പ് വൻ പ്രകടനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.