സക്കീര്‍ ഹുസൈന്‍ ഗുണ്ടയല്ളെന്ന് കോടിയേരി
text_fieldsകൊച്ചി: ഗുണ്ടാ ആക്രമണക്കേസില്‍ പ്രതിയായി ഒളിവില്‍ പോയ സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സക്കീര്‍ ഹുസൈന്‍ ഗുണ്ടയല്ളെന്നും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് യു.ഡി.എഫ് സര്‍ക്കാറാണെന്നും കോടിയേരി പറഞ്ഞു. ജനകീയസമരങ്ങളില്‍ പങ്കെടുത്തതിനാണ് സക്കീര്‍ ഉള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍പെടുത്തി കേസെടുത്തത്. വെള്ളിയാഴ്ചത്തെ പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കുന്നത്.
സക്കീര്‍ ഗുണ്ടയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ഹൈകോടതിയില്‍ ഇടതുസര്‍ക്കാര്‍ നിലപാടെടുത്തതിന് പിന്നാലെയാണ്, ‘കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ സംരക്ഷിക്കും’ എന്ന തലക്കെട്ടില്‍ ‘നേര്‍വഴി’ പംക്തിയില്‍ കോടിയേരി നയം വ്യക്തമാക്കിയത്. വ്യവസായിയെ തട്ടിക്കൊണ്ടുപോയതിന് കേസെടുത്തതോടെ ഒളിവില്‍ പോയ, 14 കേസില്‍ പ്രതിയായ സക്കീറിനെ ന്യായീകരിക്കുന്ന കോടിയേരി, ഒന്നര വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ സക്കീറിനെതിരെ ഇപ്പോള്‍ പരാതി നല്‍കാന്‍ ഇടയായ സാഹചര്യവും ആരോപണങ്ങളുടെ നിജസ്ഥിതിയും പാര്‍ട്ടി പരിശോധിക്കുമെന്നും വ്യക്തമാക്കുന്നു.
സക്കീര്‍ ഹുസൈനെതിരായ കേസ്: സി.പി.എമ്മിന്‍െറ തെളിവെടുപ്പ് ഇന്ന്
സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈന്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മര്‍ദിച്ചതായ കേസില്‍ പാര്‍ട്ടിതല അന്വേഷണത്തിന് കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ശനിയാഴ്ച കളമശ്ശേരിയില്‍ തെളിവെടുപ്പിനത്തെും. ഏരിയ കമ്മിറ്റി ഓഫിസില്‍ ഉച്ചക്ക് രണ്ടിനാണ് തെളിവെടുപ്പ്. ഈ സമയം പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗങ്ങളെ വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട അംഗങ്ങളില്‍നിന്ന് തെളിവെടുക്കുകയും ഇക്കാര്യത്തില്‍ പാര്‍ട്ടിനിലപാട് വിശദീകരിക്കുകയും ചെയ്യുമെന്നാണ് സൂചന.
വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായാണ് കേസ്. ഇതില്‍ ഒന്നാംപ്രതിയായ സക്കീര്‍ ഹുസൈന്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യത്തിനായി ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് ജാമ്യഹരജി കോടതി തള്ളിയതിനാല്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.