കോടിയേരിയുടെ പൊതുദർശനം: അങ്ങനെ അമ്മ പറഞ്ഞിട്ടില്ലെന്ന് ബിനീഷ് കോടിയേരി
text_fieldsതിരുവനന്തപുരത്ത് കോടിയേരി മൃതദേഹം പൊതുദർശനത്തിന് വെക്കാൻ സി.പി.എം അനുവദിച്ചില്ലെന്ന് കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ വിനോദിനി കോടിയേരി അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ഫേസ് ബുക്ക് കുറിപ്പിലൂടെ വിശദീകരണവുമായി ബിനീഷ് കോടിയേരി രംഗത്തെത്തിയിരിക്കുകയാണ്. സി.പി.എം സമ്മതിച്ചില്ലെന്ന് അമ്മ പറഞ്ഞിട്ടില്ലെന്നാണ് ബിനീഷ് കോടിയേരി പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്
പ്രിയപ്പെട്ടവരെ , അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും, അതിനു പാർട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും, സത്യത്തിനു നിരക്കാത്തതുമാണ്. മരണശേവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു.
അമ്മ പറഞ്ഞ വാക്കുകളെ ദുർ വ്യഖ്യാനം നടത്തി അത് പാർട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത്. ഇതിനെ സംബന്ധിച്ച് വളരെ കൃത്യമായി ഞാൻ ചില ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ്. അച്ഛൻ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകർക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ. പാർട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് ഇവർ വേട്ടയാടിയത് എന്ന് എല്ലാവരും കണ്ടതാണ്.
അങ്ങനെ ഉള്ളവർ എല്ലാം തന്നെ ഇപ്പോൾ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങൾ സി പി എമ്മിനെയും സി പി എം നേതൃത്വത്തെയും ബോധപൂർവ്വം പൊതുജനത്തിനു മുൻപിൽ മോശമായി ചിത്രീകരിക്കാനാണ്, ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.