കല്ലെടുത്ത് മാറ്റിയത് കൊണ്ട് കെ-റെയിൽ പദ്ധതി ഇല്ലാതാവില്ല; സുധാകരന് കോടിയേരിയുടെ മറുപടി
text_fieldsഇടുക്കി: സിൽവർ ലൈൻ പാതയുടെ അതിരടയാളക്കല്ലുകൾ എടുത്തുമാറ്റിയത് കൊണ്ട് പദ്ധതി ഇല്ലാതാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം നടപടികളിൽ നിന്ന് യു.ഡി.എഫ് പിന്തിരിയണമെന്നും വികസനത്തെ തടയുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയെ എന്തുവില കൊടുത്തും എതിർക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കായി സ്ഥാപിച്ച സർവേക്കല്ലുകൾ കോൺഗ്രസ് നേതൃത്വത്തിൽ പിഴുതെറിയുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇതിനാണ് കോടിയേരി മറുപടി നൽകിയത്.
ജനങ്ങൾ കെ-റെയിലിന് അനുകൂലമാണെന്ന് കോടിയേരി പറഞ്ഞു. സുധാകരൻ പറഞ്ഞതുപോലെ യുദ്ധം ചെയ്യാനുള്ള കെൽപ്പൊന്നും ഇപ്പോൾ കോൺഗ്രസിനില്ലെന്നും കോടിയേരി പറഞ്ഞു.
സുധാകരന്റെ പ്രസ്താവനക്ക് പിന്നാലെ കണ്ണൂർ മാടായിപ്പാറയിൽ ഇന്നലെ രാത്രി കെ-റെയിൽ സർവേക്കല്ലുകൾ പിഴുതെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.