മുഖ്യമന്ത്രിയെ അങ്ങോട്ടുപോയി കാണണമെന്ന കോടിയേരിയുടെ നിലപാട് മാടമ്പിത്തം -എം.ടി. രമേശ്
text_fieldsകോഴിക്കോട്: കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം മുഖ്യമന്ത്രിയെ അങ്ങോട്ടു ചെന്നുകാണണമെന്ന കോടിയേരി ബാലകൃഷ്ണന്‍െറ പരാമര്‍ശം പഴയ മാടമ്പിത്തമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ സമാധാനമുണ്ടാകാന്‍ എന്തു വിട്ടുവീഴ്ച ചെയ്യാനും ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം തയാറാണ്. എന്നാല്‍, അതിന് എ.കെ.ജി സെന്‍ററില്‍ പോയി ഭിക്ഷ യാചിക്കില്ല.
സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കേണ്ടത് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാറുമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ക്രമസമാധാനപാലനം ആഭ്യന്തര വകുപ്പിന്‍െറ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രിയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹമാണ് സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്.
ഭരണത്തിലേറി ഇത്രയും ദിവസങ്ങള്‍ക്കകം അടിക്കടി അക്രമപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി ഒന്നും പ്രതികരിക്കുന്നില്ല. പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി, കൊല്ലപ്പെട്ട രമിത്തിന്‍െറ വീടിന് മുന്നിലൂടെയാണ് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തത്. എന്നാല്‍, ആ വീട്ടിലൊന്നു കയറാന്‍ തയാറായില്ല. നിരവധി ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ സി.പി.എമ്മുകാര്‍ തകര്‍ത്തിട്ടുണ്ട്. ഈ വീടുകള്‍ സന്ദര്‍ശിക്കാനും മുഖ്യമന്ത്രി തയാറായിട്ടില്ല. അക്രമം നടത്തിയവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് ഉണ്ടായത്. അക്രമികള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ യാത്രയും സന്ദര്‍ശനവുമെല്ലാം. സമാധാനം ഉണ്ടാകാന്‍ പാടില്ളെന്ന് അദ്ദേഹത്തിന് ആഗ്രഹമുള്ളത് പോലെയായിരുന്നു പെരുമാറ്റമെന്നും രമേശ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.