Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബീഫ് ഫെസ്​റ്റ് നടത്തിയ...

ബീഫ് ഫെസ്​റ്റ് നടത്തിയ ​കൊടുങ്ങല്ലൂരിലെ കോൺഗ്രസ്​ നേതാക്കൾക്ക് ശിക്ഷ

text_fields
bookmark_border
court
cancel

കൊടുങ്ങല്ലൂർ: ബീഫ് ഫെസ്​റ്റ് നടത്തിയതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പോലീസ ചാർജ്ജ് ചെയ്ത കേസിൽ എട്ട്​ പ്രദേശിക കോൺഗ്രസ്​ നേതാക്കളെ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ്​ മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചു. 700 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ്​ ശിക്ഷ. അനുമതിയില്ലാതെ സംഘം ചേർന്നു എന്ന കുറ്റം ചുമത്തി കൊടുങ്ങല്ലൂർ എസ്.െഎ.യായിരുന്ന കെ.ജെ. ജിനേഷ് രജിസ്​റ്റർ ​െചയ്​ത കേസിലാണ്​ ശിക്ഷ.

ഫെസ്​റ്റിന് നേതൃത്വം നൽകിയ ഡി.സി.സി മെംബർ വേണു വെണ്ണറ, കോൺഗ്രസ്​മണ്ഡലം പ്രസിഡൻറ്​ ഡിൽഷൻ കൊട്ടേക്കാട്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ്​ നിഷാഫ് കുര്യാപ്പിള്ളി, കോൺഗ്രസ് നേതാക്കളായ ടി.എസ്. സുദർശൻ, കെ.പി. സുനിൽ കുമാർ, നൗഷാദ്, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ റുവിൻ വിശ്വം, പ്രസീൺ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്​.

2017 ജൂലൈ 17ന്​ കൊടുങ്ങല്ലൂർ വടക്കേ നടയിലാണ്​ കോൺഗ്രസുകാർ ബീഫും പൊറാട്ടയും വിളമ്പി ഫെസ്​റ്റ് നടത്തിയത്. 9 കോൺഗ്രസുകാർക്കെതിരെയാണ്​ കേസ് എടുത്തത്​. എട്ട് പേർക്കാണ് ശിക്ഷ. ഒരാൾ അസുഖാവസ്ഥയിലായതിനാൽ കോടതിയിൽ എത്തിയിരുന്നില്ല. കേസിനാസ്പദമായ സംഭവം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodungallurbeef fest
News Summary - kodungallur beef fest
Next Story