കൊടുങ്ങല്ലൂർ ഭരണി കോവിഡ് മാനദണ്ഡം പാലിച്ച് ആഘോഷിക്കും
text_fieldsകൊടുങ്ങല്ലൂർ: കോവിഡിെൻറ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടത്തിെൻറ നിർദേശങ്ങൾ പാലിച്ച് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
ഭരണിയാഘോഷം ചടങ്ങുകളിലൊതുക്കണമെന്ന നിർദേശത്തെ കൊടുങ്ങല്ലൂർ നഗരസഭ ഭരണ സമിതി അനുകൂലിച്ചെങ്കിലും നിയന്ത്രണങ്ങൾ പാലിച്ച് ഭക്തർക്ക് ചടങ്ങിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.
എന്നാൽ ഇളവുകൾ നൽകാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.ജില്ല ഭരണകൂടത്തിെൻറ നിർദേശങ്ങളോട് ഭക്തർ സഹകരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി യു. പ്രേമൻ അഭ്യർഥിച്ചു.
നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ദേവസ്വം അംഗം നാരായണൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, കൗൺസിലർമാരായ ടി.എസ്. സജീവൻ, രവി നടുമുറി, പരമേശ്വരൻ കുട്ടി, ഹിമേഷ്, ക്ഷേത്രം തന്ത്രി താമരശ്ശേരി മേക്കാട്ടു മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്, അസി. കമീഷണർ സുനിൽ കർത്ത, വലിയ തമ്പുരാെൻറ പ്രതിനിധി സുരേന്ദ്രവർമ, വെളിച്ചപ്പാട് സംഘം വൈസ് പ്രസിഡൻറ് ഗിരീശൻ കൊടുങ്ങല്ലൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഭക്തരെ നിയന്ത്രിക്കാൻ ഒരുങ്ങി പൊലീസ്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഭരണി മഹോത്സവം ചടങ്ങുകളായി മാത്രം ആഘോഷിക്കുന്ന സാഹചര്യത്തിൽ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് നടപടി കർശനമാക്കുന്നു.
ഭരണിക്കെത്തുന്ന ഭക്തരോടൊപ്പം സാധാരണ ദർശനത്തിന് എത്തുന്നവരെയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കാൻ വലിയ തമ്പുരാനും ദേവസ്വം അധികൃതരും തീരുമാനിക്കുകയും മാധ്യമങ്ങൾ വഴി വ്യക്തമാക്കുകയും ചെയ്തിരുന്നു. കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ വേദനയോടെ നിയന്ത്രണങ്ങൾ പാലിക്കാൻ ഭക്തരോട് ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇതിനിടെ രണ്ട് തവണ കോമരങ്ങളും മറ്റു ഭക്തരും എത്തുകയുണ്ടായി. ചെറിയ പ്രതിഷേധങ്ങളും ഉയർന്നു.
ഇതോടെയാണ് പൊലീസ് നടപടി കർശനമാക്കുന്നത്. വടക്കൻ ജില്ലകളിൽ നിന്ന് ഭക്തരുമായി വാഹനങ്ങൾ വരികയാണെങ്കിൽ ജില്ല അതിർത്തിയിൽ തടഞ്ഞ് തിരിച്ച് വിടുവാൻ പൊലീസ് നടപടിയെടുക്കും. ഭക്തരുമായെത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടിയെടുക്കും. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഒരിടത്ത് മാത്രം കേന്ദ്രീകരിക്കും. മറ്റു വഴികൾ അടക്കും. ഇതോടൊപ്പം മറ്റു നടപടികളും കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.