കള്ളനോട്ട് കേസിൽ പിടിയിലായത് കള്ളപ്പണവിരുദ്ധ പ്രചാരകൻ!
text_fieldsകൊടുങ്ങല്ലൂർ: േനാട്ട് നിരോധനകാലത്ത് ‘‘കള്ളപ്പണ മുന്നണികൾക്കെതിരെ ’ എന്ന തലക്കെട്ടിൽ ബി.ജെ.പി സെക്രട്ടറി ശോഭസുരേന്ദ്രൻ നയിച്ച ‘പ്രചാരണ യാത്രയുടെ’ പ്രചാരണ ബോർഡുകളിൽ ഉന്നത ബി.ജെ.പി നേതാക്കളോടൊപ്പം പ്രത്യക്ഷപ്പെട്ട പ്രാദേശിക ബി.ജെ.പി പ്രമുഖനാണ് ഇന്നലെ കള്ളനോട്ടടിക്കേസിൽ അറസ്റ്റിലായ രാഗേഷ്. ഇക്കണോമിക്സ് ബിരുദധാരിയും, നാലോളം കമ്പ്യൂട്ടർ കോഴ്സുകൾ പാസായിട്ടുള്ള കമ്പ്യൂട്ടർ വിദഗ്ധനുമാണ് ഇയാൾ. പ്രേദശത്തെ ബി.ജെ.പിയുടെ സജീവ പ്രവർത്തകരാണ് രാഗേഷും സഹോദരനും. ഇവരുടെ വീട്ടിൽ നിന്ന് പുതിയ 2,000 ത്തിെൻറയും 500 െൻറയും കള്ള് നോട്ട് പിടികൂടിയ റെയ്ഡിന് ആധാരമായ സൂചനകൾ പൊലീസിന് നേരത്തേ ലഭിച്ചിരുന്നു. കൊടുങ്ങല്ലൂരിൽ നിന്നാണ് ഇയാൾ പ്രിൻറർ വാങ്ങിയത്. ഇയാൾ പ്രിൻറ് ചെയ്ത 2,000 രൂപ നോട്ടുകളിലൊന്ന് ഒരു പെട്രാൾ പമ്പിൽ െചലവഴിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതായി വിവരമുണ്ട്. ഇതേത്തുടർന്ന് ഇയാൾ നോട്ട് കത്തിച്ചതായി പൊലീസിനോട് പറഞ്ഞു
അതേസമയം, ചെറിയ നോട്ടുകൾ ഇയാൾ െചലവഴിച്ചിരുന്നുവേത്ര. ഇത് സംബന്ധിച്ച് പൊലീസിന് ലഭിച്ച സൂചനകളാണ് റെയ്ഡിലേക്ക് നയിച്ചതത്രേ. മതിലകം എസ്.െഎ യും ടീമുമാണ് ആദ്യം സ്ഥലത്ത് എത്തിയത്. പിറകെയാണ് സി.െഎമാരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും വന്നത്. ഇരുവരും മാതാപിതാക്കളോടൊപ്പമാണ് കള്ളനോട്ട് പിടിച്ച ശ്രീനാരായണപുരത്തെ വീട്ടിൽ താമസിക്കുന്നത്. റെയ്ഡ് സമയത്ത് രാഗേഷും മാതാപിതാക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഒ.ബി.സി മോർച്ചയുടെ കയ്പ്പമംഗലം മണ്ഡലം ഭാരവാഹിയായ സഹോദരൻ പ്രദേശത്ത് ബി.ജെ.പി പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുമ്പന്തിയിലുള്ളയാളാണ്. േനാട്ട് നിരോധന കാലത്ത് ‘‘കള്ളപ്പണ മുന്നണികൾക്കെതിരെ ’ എന്ന തലക്കെട്ടിൽ ബി.ജെ.പി ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നയിച്ച ‘പ്രചാരണ യാത്രയുടെ’ പ്രചാരണ ബോർഡുകളിലെല്ലാം ഉയർന്ന നേതാക്കളോടൊപ്പം ഇയാളുടെ ചിത്രവും ഉണ്ടായിരുന്നു.
പ്രദേശത്തെ ചില കേസുകളിലും ഇരുവരും പ്രതികളാണ്.എന്നാൽ ഇയാൾക്ക് നോട്ടടിയുമായി ബന്ധമുള്ളതായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി പൊലീസ് പ്രസിദ്ധീകരണത്തിന് നൽകിയ കുറിപ്പിൽ റെയ്ഡിലും മറ്റ് നടപടികളിലും ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെയും ,പൊലീസുകാരുടെയും പേരുകൾ ഉൾപ്പെടാത്തതും ശ്രദ്ധിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.