Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളനോട്ട്​ കേസ്​:...

കള്ളനോട്ട്​ കേസ്​: യുവമോർച്ച നേതാക്കൾക്ക്​ ജാമ്യമില്ല

text_fields
bookmark_border
കള്ളനോട്ട്​ കേസ്​: യുവമോർച്ച നേതാക്കൾക്ക്​ ജാമ്യമില്ല
cancel

കൊച്ചി: കള്ളനോട്ട്​ കേസിൽ അറസ്​റ്റിലായ യുവമോർച്ച പ്രാദേശിക നേതാക്കൾ ഹൈകോടതിയിൽ നൽകിയ ജാമ്യ ഹരജി പിൻവലിച്ചു. കൊടുങ്ങല്ലൂർ മതിലകം സ്വദേശികളും സഹോദരങ്ങളുമായ രാകേഷ് ഹർഷൻ, രാജീവ് ഹർഷൻ എന്നിവരാണ് ജാമ്യം നിഷേധിക്കുമെന്ന്​ ഉറപ്പായതോടെ ഹരജി പിൻവലിച്ചത്​. ദേശവിരുദ്ധ പ്രവർത്തനമാണ്​ ഇവരിൽനിന്നുണ്ടായതെന്ന്​ വെള്ളിയാഴ്​ച ജാമ്യ ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു. 

രാഷ്​​ട്രത്തി​​െൻറ സാമ്പത്തിക ഭദ്രത തകർക്കുന്ന കുറ്റകൃത്യമെന്ന നിലയിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും വ്യക്​തമാക്കിയതിനെ തുടർന്ന്​ ഹരജി പിൻവലിക്കാൻ അഭിഭാഷകൻ അനുമതി തേടി.​ സിംഗിൾ ബെഞ്ച്​ ഇത്​ അനുവദിക്കുകയായിരുന്നു. ജാമ്യം തേടി സെഷൻസ്​ കോടതിയെ സമീപിക്കുന്നതിൽ തടസ്സമില്ലെന്നും ഹൈകോടതി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyuvamorchamalayalam newskodungallur fake note case
News Summary - kodungallur fake notes- Kerala news, malayalam news
Next Story