കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാൻ രാമവർമരാജ നിര്യാതനായി
text_fieldsതൃശൂർ: കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ചിറക്കൽ കോവിലകം രാമവർമ രാജ (96) ഓർമയായി. തൃശൂരിൽ ശ്രീ കേരളവർമ കോളജിനു സമീപത്തെ വസതിയിൽ പുലർച്ചെ രണ്ടിനായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. തെക്കേടത്ത് കടലായിൽ നാരായണൻ നമ്പൂതിരിയുടെയും കൊടുങ്ങല്ലൂർ ചിറക്കൽ കോവികം കുഞ്ചു കുട്ടി തമ്പുരാട്ടിയുടെയും മകനാണ്.
കൊടുങ്ങല്ലൂർ പുത്തൻകോവിലകം ഗോദവർമ രാജയുടെ നിര്യാണത്തെ തുടർന്നാണ് രാമവർമ രാജ വലിയ തമ്പുരാനായി സ്ഥാനമേറ്റത്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ വലിയ തമ്പുരാനാണ് പ്രമുഖ സ്ഥാനം.
ചരിത്ര പ്രസിദ്ധമായ ഭരണി, താലപ്പൊലി ഉത്സവങ്ങളിൽ നൂറ്റാണ്ടുകളായി നടന്നു വരുന്ന ചടങ്ങുകൾക്ക് അനുമതി നൽകുന്നതു വലിയ തമ്പുരാനാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കെല്ലാം വലിയ തമ്പുരാന്റെ അനുമതി വാങ്ങാറുണ്ട്. ഭാര്യ: പരേതയായ മംഗള തമ്പുരാട്ടി (പന്തളം കൊട്ടാരം) ,മകൾ: ഐഷ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.