കോടതി വളപ്പിലെ സ്ഫോടനം: മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ലക്ഷ്യത്തിലത്തെി
text_fieldsകൊല്ലം: കേരളം, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ കോടതി വളപ്പിലുണ്ടായ സ്ഫോടനങ്ങളില്‍ ലക്ഷ്യത്തിലത്തെിച്ചത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. കൊല്ലം, ചിറ്റൂര്‍, മൈസൂരു, മലപ്പുറം എന്നിവിടങ്ങളില്‍ സ്ഫോടനം നടക്കുമ്പോള്‍ ഇവിടങ്ങളിലെ മൊബൈല്‍ ടവറുകള്‍ പരിശോധിച്ചപ്പോള്‍ പ്രത്യേക നമ്പര്‍ എല്ലായിടത്തും ഉണ്ടായിരുന്നതായി കണ്ടത്തെി. ലക്ഷക്കണക്കിന് മൊബൈല്‍ പരിശോധിച്ചതില്‍നിന്നാണ് അന്വേഷണസംഘം നിഗമനത്തിലത്തെിയത്. അല്‍ഖാഇദയുടെ നേതാക്കളില്‍ പ്രധാനിയുടെ തമിഴ്നാട്ടിലെ വീട്ടില്‍ ഉള്‍പ്പെടെ കൊല്ലം പൊലീസ് പരിശോധന നടത്തിയിരുന്നു.
നാഗപട്ടണത്ത് നാഗൂരിലുള്ള അബൂബക്കര്‍ സിദ്ദീഖിയുടെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലുമാണ് പ്രത്യേകസംഘം പരിശോധന നടത്തിയത്. കോയമ്പത്തൂര്‍, ബംഗളൂരു ബോംബ്സ്ഫോടനക്കേസുകളില്‍ പ്രധാനപങ്കുണ്ടായിരുന്ന ഇയാള്‍ 2009ന് ശേഷം നാഗൂരിലേക്ക് വന്നിട്ടില്ളെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
സ്ഫോടനങ്ങളില്‍ അബൂബക്കര്‍ സിദ്ദീഖിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ ഫയലില്‍ എഴുതിയിരുന്നു. കൊല്ലത്ത് സ്ഫോടനത്തിന് ഉപയോഗിച്ച സര്‍ക്യൂട്ട് ബോര്‍ഡ് വിറ്റ സെക്കന്തരാബാദിലെ കടയും അന്വേഷണോദ്യോഗസ്ഥര്‍ കണ്ടത്തെി. മൂന്നിടത്തും ഒരേയിനം സര്‍ക്യൂട്ടുകളാണ് ഉപയോഗിച്ചതെന്ന് കണ്ടത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.