കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: കൂവിയവർക്ക് മുഖ്യമന്ത്രിയുടെ ശാസന
text_fieldsകൊല്ലം: ആശ്രാമം മൈതാനത്ത് നടന്ന കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ തെൻറ പ്രസംഗത്തിനിടെ സദസ്സിൽ നിന്ന ് കൂവുകയും ശരണം വിളിക്കുകയും ചെയ്തവർക്ക് നേരെ മുഖ്യമന്ത്രി പിണറായി വിജയെൻറ രോഷപ്രകടനം. ബഹളം വെച്ചവർക് ക് താക്കീത് നൽകിക്കൊണ്ട് അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു.
‘വെറുതേ ശബ്ദം ഉണ്ടാക്കാനായി കു റേ ആളുകളുണ്ടെന്ന് തോന്നുന്നു. ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തി ന് അതിേൻറതായ അച്ചടക്കം പാലിക്കണം. എന്തും കാണിക്കാനുള്ള വേദിയാണ് ഈ യോഗമെന്ന് കരുത രുത്’ ബൈപാസ് ഉദ്ഘാടനത്തിനിടെ, അധ്യക്ഷ പ്രസംഗസമയത്ത് ശരണം വിളിച്ചവർക്ക് മുഖ ്യമന്ത്രി പിണറായി വിജയെൻറ പരസ്യശകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലി രുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ കടുത്ത വാക്കുകൾ. കൊല്ലം ൈബപാസിെൻറ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രിക്ക് സ്വാഗതം ആശംസിച്ച് മന്ത്രി ജി. സുധാകരൻ പ്രസംഗിച്ചപ്പോൾതന്നെ കാണികളിൽ ചിലർ കൂക്കിവിളിയും ശരണംവിളിയും തുടങ്ങിയിരുന്നു. കൂക്കിവിളികൾ ഗൗനിക്കാതെ മന്ത്രി സുധാകരൻ സ്വാഗതപ്രസംഗം പൂർത്തീകരിച്ചു. തുടർന്ന് മുഖ്യമന്ത്രി അധ്യക്ഷപ്രസംഗം ആരംഭിച്ചപ്പോഴും ഇത് ആവർത്തിച്ചു.
തുടക്കത്തിൽ മുഖ്യമന്ത്രി ഇത് അവഗണിച്ചെങ്കിലും ബഹളം വർധിച്ചതോടെ അദ്ദേഹം ക്ഷുഭിതനായി. കടുത്ത സ്വരത്തിൽ ശകാരിച്ചതോടെ ബഹളക്കാർ അടങ്ങി. തുടർന്ന് അദ്ദേഹം പ്രസംഗം പൂർത്തീകരിച്ചു. യോഗത്തിെൻറ തുടക്കത്തിൽ മന്ത്രി സുധാകരനെ സ്ക്രീനിൽ കാണിച്ചപ്പോഴും അദ്ദേഹം പിന്നീട് സ്വാഗതപ്രസംഗം നടത്തുമ്പോഴും കൂക്കിവിളികൾ ഉയർന്നു. മുഖ്യമന്ത്രി പ്രസംഗത്തിനിടെ സുധാകരെൻറ പേര് പറയുമ്പോഴും ഇതേ അനുഭവമായിരുന്നു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ സമയം പ്രധാനമന്ത്രിയെ കാണാൻ ചെന്നപ്പോൾ ഗെയിൽ പൈപ്പ്ലൈൻ പദ്ധതി ശരിയാംവിധം നടപ്പിലാക്കാത്തതിനെ കുറിച്ച് പറഞ്ഞിരുന്നു. അടുത്ത തവണ കാണുമ്പോൾ അതിനു മാറ്റം വരുമെന്ന് താൻ ഉറപ്പ് നൽകിയതാണ്. ആ വാക്ക് പാലിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നടക്കില്ലെന്നു കരുതിയ ഗെയിൽ പൈപ്പ്ലൈൻ യാഥാർത്ഥ്യമാവുന്നു. പ്രളയം വന്നിരുന്നില്ലെങ്കിൽ ഇപ്പോൾ അത് ഉദ്ഘാടനം ചെയ്തു കഴിയുമായിരുന്നു. ദേശീയ പാതാ വികസനവും ബൈപ്പാസ് പോലുള്ള കാര്യങ്ങളും നാടിെൻറ വികസനത്തിന് ഒഴിച്ചുകൂടാത്തതാണ് എന്ന കാഴ്ചപ്പാടോടെ നടപ്പാക്കാനാണ് സർക്കാർ നടപടി സ്വീകരിച്ചത്. സംസ്ഥാനത്തിെൻറ വികസനം ഒഴിച്ചുകൂടാത്താണ്. ഇപ്പോൾ അനുഭവിക്കുന്ന യാത്രാകുരുക്കിന് പരിഹാരമാവണമെങ്കിൽ റോഡിെൻറ സൗകര്യം വർധിക്കണം. ഇക്കാര്യത്തിൽ അങ്ങേയറ്റം മുൻഗണന കൊടുത്തുകൊണ്ടാണ് സർക്കാർ മുന്നോട്ടു
പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയോര ഹൈവേക്കും തീരദേശ ഹൈവേക്കും കിഫ്ബിയിലൂടെ പണം വകയിരുത്തിക്കഴിഞ്ഞു. ഇതോടൊപ്പം കോവളം മുതൽ ബേക്കൽ വഴിയുള്ള ജലപാത 2020 ആകുമ്പോഴേക്ക് പൂർണതയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമർശനം തീർത്തും മാറ്റിമറിക്കാൻ സംസ്ഥാന സർക്കാറിന് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മോദിക്ക് ജയ് വിളി; പിണറായിക്കെതിരെ ശരണം വിളി
കൊല്ലം: ബൈപാസ് ഉദ്ഘാടന ചടങ്ങിനെത്തിയ പ്രധാനമന്ത്രിയെ സദസ്സിൽ ചിലർ ജയ് വിളിച്ച് സ്വീകരിച്ചപ്പോൾ മുഖ്യമന്ത്രിക്കെതിരെ ശരണം വിളിച്ച് പ്രതിഷേധം. മന്ത്രി ജി. സുധാകരൻ സ്വാഗതപ്രസംഗം നടത്തവേ സദസ്സിൽനിന്ന് കൂക്കിവിളികളും ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷപ്രസംഗം നടത്തുന്നതിനിടെയാണ് ചിലർ ശരണം വിളിച്ചത്. ഇത് മുഖ്യമന്ത്രിയുടെ ശകാരത്തിനും കാരണമായി. എന്നാൽ പ്രധാനമന്ത്രിയുടെ വാക്കുകളെ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്.
ഉദ്ഘാടന ചടങ്ങ് നടന്ന ആശ്രാമം മൈതാനത്തേക്ക് ഉച്ചമുതൽ കാണികൾ എത്തി. നാലായിരംപേർക്ക് ഇരിക്കാവുന്ന താൽക്കാലിക പന്തൽ ചടങ്ങ് തുടങ്ങുേമ്പാഴേക്കും നിറഞ്ഞു. കനത്തസുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. വൈകീട്ട് 4.40ന് പ്രധാനമന്ത്രിയെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്ടറിെൻറ ശബ്ദം കേട്ടതോടെ കാണികളിൽ ചിലർ ഹർഷാരവം മുഴക്കി. ചിലർ പന്തലിന് പുറത്തെത്തി ജയ് വിളിച്ചു. മൈതാനത്ത് ജനപ്രതിനിധികളും മേയറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ഗവർണർക്കും മുഖ്യമന്ത്രിക്കുമൊപ്പം പ്രധാനമന്ത്രി വേദിയിലെത്തിയതോടെ കരഘോഷവും ജയ് വിളികളും ഉച്ചത്തിലായി. ഗവർണർ പി. സദാശിവം കേരളത്തിെൻറ പ്രതീകമായ ചുണ്ടൻ വള്ളത്തിെൻറ ശിൽപവും മുഖ്യമന്ത്രി പിണറായി വിജയൻ തിടമ്പേറ്റിയ ഗജവീരെൻറ ശിൽപവും നൽകിയാണ് പ്രധാനമന്ത്രിയെ വേദിയിൽ സ്വീകരിച്ചത്. ഇരുവരും ഷാൾ അണിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.