ഓയൂരിൽ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയെ മുഖ്യമന്ത്രി കണ്ടു
text_fieldsകൊല്ലം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആറുവയസ്സുകാരി അബിഗേലിനെയും കുടുംബത്തെയും മുഖ്യമന്ത്രി പിണറായി വിജയൻ നേരിൽക്കണ്ടു. മുഖ്യമന്ത്രിയും മന്ത്രിമാരും കൊല്ലത്ത് താമസിച്ച ബീച്ച് ഹോട്ടലിലേക്ക് കുട്ടിയെ ക്ഷണിച്ചുവരുത്തുകയായിരുന്നു.
കുട്ടിയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. സഹോദരിയെ തട്ടിക്കൊണ്ടുപോവുന്നത് തടയാൻ പരമാവധി ശ്രമിച്ച ജോനാഥനെയും മുഖ്യമന്ത്രി പ്രശംസിച്ചു. തന്നെ മുഖ്യമന്ത്രി ‘ഹീറോ’ എന്നാണ് വിളിച്ചതെന്നും ജോനാഥൻ പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനിൽപ്പാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. രണ്ടാമത്തെ താരം ആറുവയസ്സുകാരി തന്നെയാണ്. പെൺകുട്ടി കൃത്യമായ വിവരണം നൽകിയിരുന്നു.
കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിൽ നവകേരള സദസ്സ് വേദിയിൽവെച്ച് രേഖാചിത്രം തയാറാക്കിയ ദമ്പതികളെ മുഖ്യമന്ത്രി ആദരിച്ചിരുന്നു. കടയ്ക്കലിൽ നടന്ന നവകേരള സദസ്സിൽ പഞ്ചായത്തിന്റെ ഉപഹാരം നൽകി കുട്ടിയെ മുഖ്യമന്ത്രി ആദരിച്ചു. മുഖ്യമന്ത്രിയെ കണ്ടതിൽ വളരെ സന്തോഷമുണ്ടെന്നും ഇനി ഒരു കുടുംബത്തിനും അബിഗേലിനുണ്ടായതുപോലെ അവസ്ഥയുണ്ടാകരുതെന്നും കുടുംബം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.