കൈവിലങ്ങ് കൊണ്ട് ജനൽചില്ല് തകർത്ത് കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസ് പ്രതികൾ; കോടതിയിൽ നാടകീയ രംഗങ്ങൾ
text_fieldsകൊല്ലം: കൈവിലങ്ങ് കൊണ്ട് കോടതിയുടെ ജനൽചില്ല് തകർത്ത് കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസ് പ്രതികളുടെ അതിക്രമം. ജില്ലാ സെഷൻസ് കോടതിയിൽ വിചാരണക്കായി എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ആന്ധ്രാപ്രദേശിലെ കടപ്പ ജയിലിലുണ്ടായിരുന്ന അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരെ തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ കൊല്ലം ജില്ല കോടതിയിൽ വിചാരണക്കെത്തിച്ചപ്പോഴാണ് സംഭവം.
കോടതി നടപടികൾക്ക് ശേഷം പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ ജഡ്ജിയെ കാണണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. പിന്നാലെ അക്രമാസക്തരായ പ്രതികൾ കൈവിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനൽചില്ല് തകർക്കുകയായിരുന്നു. പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ നീക്കിയത്. പ്രതികളെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
2016 ജൂൺ 15നാണ് കൊല്ലം കലക്ടറേറ്റിൽ സ്‌ഫോടനം നടന്നത്. കലക്ടറേറ്റിലെ ഒരു വാഹനത്തിനകത്ത് സ്‌ഫോടകവസ്തു സ്ഥാപിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. കേസിൽ 2017 സെപ്റ്റംബർ എട്ടിന് കുറ്റപത്രം സമർപ്പിച്ചിരുന്നു. ബേസ് മൂവ്‌മെന്റ് പ്രവർത്തകരാണ് പ്രതികളെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.