കലക്ടറേറ്റ് സ്ഫോടനം: പ്രതികൾ വീണ്ടും ജയിലിൽ
text_fieldsകൊല്ലം: പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് കൊല്ലം കലക്ടറേറ്റ് സ്ഫോടനേക്കസിലെ പ്രതികളും മധുര സ്വദേശികളുമായ അബ്ബാസ് അലി (ലൈബ്രറി അബ്ബാസ് -27), ഷംസൂൺ കരീം രാജ (22), ദാവൂദ് സുലൈമാൻ കോയ (22), ഷംസുദ്ദീൻ (23) എന്നിവരെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. മലപ്പുറം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മലപ്പുറം പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്നറിയുന്നു.
മാർച്ച് എട്ടിനാണ് കൊല്ലം ജില്ല സെഷൻസ് കോടതി ഇവരെ 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തെളിെവടുപ്പും ചോദ്യംചെയ്യലും പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ 11ഓടെ ഇവരെ അഡീഷനൽ ഒന്നാം ക്ലാസ് സ്പെഷൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ബന്ധുക്കളുമായി സംസാരിക്കാൻ മൊബൈൽ ഫോൺ അനുവദിക്കണമെന്ന് പ്രതികൾ കോടതിയോട് അഭ്യർഥിച്ചു. ജയിൽ അധികൃതരാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. പൊലീസിെൻറ ഭാഗത്തുനിന്നുള്ള പെരുമാറ്റത്തിൽ പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇെല്ലന്നായിരുന്നു മറുപടി. തെളിവെടുപ്പും ചോദ്യംചെയ്യലും പൂർത്തിയാക്കിയതിനാൽ കസ്റ്റഡി കാലാവധി നീട്ടാൻ അന്വേഷണസംഘം ആവശ്യപ്പെട്ടില്ല.
2016 ജൂൺ 15ന് രാവിലെ 10.50നാണ് കലക്ടറേറ്റ് വളപ്പിൽ ഉപയോഗശൂന്യമായ ജീപ്പിൽ സ്ഫോടനം നടന്നത്. ഇതിനുമുമ്പ് ആന്ധ്രയിലെ ചിറ്റൂരിൽ ഏപ്രിൽ 17നും കൊല്ലത്തിനുശേഷം ആന്ധ്രയിലെ നെല്ലൂരിൽ സെപ്റ്റംബർ 12നും കർണാടകയിലെ മൈസൂരുവിൽ ആഗസ്റ്റ് ഒന്നിനും കേരളപ്പിറവി ദിനത്തിൽ മലപ്പുറം കലക്ടറേറ്റിലും സംഘം സ്ഫോടനം നടത്തി.
ബേസ് മൂവ്മെൻറ് എന്ന സംഘടനയുടെ സാന്നിധ്യം സർക്കാറിനെ ബോധ്യപ്പെടുത്താനാണ് സ്ഫോടനങ്ങൾ നടത്തിയതെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
കൊല്ലത്തും മൈസൂരുവിലും ജനുവരിയിൽ വീണ്ടും സ്ഫോടനത്തിന് പദ്ധതി തയാറാക്കിയതായും ഇവർ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. കലക്ടറേറ്റ് വളപ്പിൽ ബോംബ് വെച്ച രണ്ടാം പ്രതി ഷംസൂൺ കരീംരാജയെ സ്ഫോടനം നടന്ന സ്ഥലത്തും ഇയാൾ മൊബൈൽ ഫോൺ റീചാർജ് ചെയ്ത കോട്ടമുക്കിലെ മൊബൈൽ സ്റ്റോറിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.