ചുവരെഴുതിയിട്ടും സീറ്റില്ല; കണ്ണീരണിഞ്ഞ ബിന്ദു കൃഷ്ണക്ക് വേണ്ടി പ്രതിഷേധവും രാജിയും
text_fieldsകൊല്ലം: ബിന്ദു കൃഷ്ണയ്ക്ക് സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊല്ലത്തെ കോൺഗ്രസിൽ പൊട്ടിത്തെറി. ജില്ലയിലെ രണ്ടു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു.
ബിന്ദു കൃഷ്ണയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി ഓഫീസില്‍ വൈകാരിക രംഗങ്ങള്‍ അരങ്ങേറി. ബിന്ദു കൃഷ്ണയ്ക്ക് പിന്തുണയറിയിച്ച് സ്ത്രീകള്‍ ഡി.സി.സി ഒാഫിസിലെത്തി മുദ്യാവാക്യം വിളിച്ചു. പ്രവര്‍ത്തകരുടെ വികാരപ്രകടനത്തിനടിയിൽ ബിന്ദു കൃഷ്ണയും കണ്ണീരണിഞ്ഞു. നാലുവര്‍ഷമായി കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് കൊല്ലത്ത് മല്‍സരിക്കാമെന്ന് നേതൃത്വത്തെ അറിയിച്ചത്. കൊല്ലത്തിന് പകരമായി കുണ്ടറയിൽ മത്സരിക്കാമോ എന്ന് നേതാക്കൾ ചോദിച്ചുവെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കഴിഞ്ഞ നാലര വർഷക്കാലം ജില്ലയിൽ ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.ബിന്ദു കൃഷ്ണക്ക് വേണ്ടി കൊല്ലത്ത് ഇതിനകം ചുവരെഴുത്ത് വരെ തുടങ്ങിയിരുന്നു. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയാക്കരുത്. ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചാല്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളെയും ഇത് ബാധിക്കുമെന്നും നേതാക്കള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.