Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലം ജില്ല ജയിലിൽ...

കൊല്ലം ജില്ല ജയിലിൽ 57 അന്തേവാസികൾക്ക് കോവിഡ്

text_fields
bookmark_border
കൊല്ലം ജില്ല ജയിലിൽ 57 അന്തേവാസികൾക്ക് കോവിഡ്
cancel

കൊ​ല്ലം: ജി​ല്ല ജ​യി​ലി​ലെ 57 അ​ന്തേ​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ശ​നി​യാ​ഴ്ച അ​ന്തേ​വാ​സി​ക​ളി​ൽ 15 പേ​ർ​ക്ക് പ​നി ബാ​ധി​ച്ചി​രു​ന്നു. ഇ​വ​രെ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 14 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ പോ​സി​റ്റീ​വാ​യ​ത്. രോ​ഗി​ക​ളി​ൽ ഗു​രു​ത​ര ല​ക്ഷ​ണ​ങ്ങ​ളു​ള്ള മൂ​ന്നു​പേ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

54 വ​രെ ച​ന്ദ​ന​ത്തോ​പ്പ് ഗ​വ.​ഐ.​ടി.​ഐ വ​ള​പ്പി​ലെ കോ​വി​ഡ് ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്മ​െൻറ് സ​െൻറ​റി​ലേ​ക്ക് മാ​റ്റി. സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലാ​യി 60 ത​ട​വു​കാ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 38ഉം ​കൊ​ല്ലം ജി​ല്ല ജ​യി​ലി​ലു​ള്ള​വ​രാ​ണ്.

കാ​യം​കു​ളം പൊ​ലീ​സും അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സും ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലു​ള്ള​വ​രാ​ണ് മ​റ്റു​ള്ള​വ​ർ. ജ​യി​ലി​ൽ 179 അ​ന്തേ​വാ​സി​ക​ളി​ലാ​ണ് നി​ല​വി​ലു​ള്ള​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി.

ഫ​യ​ർ ആ​ൻ​ഡ് ​െറ​സ്ക്യു ഫോ​ഴ്സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ജ​യി​ലും പ​രി​സ​ര​വും അ​ണു​മു​ക്ത​മാ​ക്കി. ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം ജ​യി​ലി​ൽ ത​ന്നെ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യും.

സം​സ്ഥാ​ന​ത്തെ 14 ജി​ല്ല ജ​യി​ലി​ലും കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​മു​ണ്ട്. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ, കാ​സ​ർ​കോ​ട്​ ഹോ​സ്ദു​ർ​ഗ്, കൊ​ല്ലം ജി​ല്ല ജ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​യി​ലി​നു​ള്ളി​ലാ​ണ് ചി​കി​ത്സ​കേ​ന്ദ്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid updatesKollam Jail
Next Story