Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം നേതാക്കൾ...

സി.പി.എം നേതാക്കൾ ജാതിയധിക്ഷേപം നടത്തിയതായി പാർട്ടി വിട്ട കൊല്ലം ജില്ല പഞ്ചായത്തംഗം

text_fields
bookmark_border
സി.പി.എം നേതാക്കൾ ജാതിയധിക്ഷേപം നടത്തിയതായി പാർട്ടി വിട്ട കൊല്ലം ജില്ല പഞ്ചായത്തംഗം
cancel

കൊല്ലം: സി.പി.എം നേതാക്കൾ ജാതീയമായി അധിക്ഷേപിച്ചുവെന്ന് പാർട്ടി വിട്ട കൊല്ലം ജില്ല പഞ്ചായത്തംഗം കെ.സി ബിനു.

അടിമയെ പോലെയാണ് നേതാക്കൾ തന്നോട് പെരുമാറിയതെന്നും ജില്ലാ പഞ്ചായത്ത്​ പരിപാടികളിൽ പോലും പേര് ഉൾപ്പെടുത്തിയിരുന്നില്ലെന്നും ബിനു മീഡലയ വണിനോട്​ പ്രതികരിച്ചു. ദലിതനായ പ്രതിനിധി ജില്ല പഞ്ചായത്തിൽ വടയും ചായയും കുടിക്കാൻ വന്നതാണെന്ന തരത്തിലായിരുന്നു നേതാക്കളുടെ പെരുമാറ്റമെന്നും ബിനു പറഞ്ഞു.

ദലിത് വിഭാഗങ്ങൾ ഇനിയെങ്കിലും കൊല്ലത്തെ സി.പി.എം നേതാക്കളുടെ സവർണ മുഖം തിരിച്ചറിയണമെന്നും അഞ്ചൽ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ബിനു പറഞ്ഞു. അധിക്ഷേപം ചോദ്യം ചെയ്​തപ്പോൾ നേതാക്കളുടെ ഭീഷണി നേരിടേണ്ടി വന്നതോടൊപ്പം അസഭ്യം പറയുകയു​ം ചെയ്​തു.

ആത്മാഭിമാനമുള്ള പട്ടികജാതി സമൂഹം തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി നല്‍കും. തന്നെ അധിക്ഷേപിച്ചവരോട് പറയാനുള്ളത് കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല എന്നാണ്. ഈ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ബിനു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caste discriminationCPMkollampanchayat election 2020
News Summary - kollam district panchayat member alleged caste discrimination of CPM leaders
Next Story