ഇടറിയെങ്കിലും ചുവപ്പു മാറാതെ കൊല്ലം
text_fieldsകൊല്ലം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെേങ്കാട്ടയായി മാറിയ കൊല്ലത്ത് വിള്ളലുകൾക്കിടയിലും ഇത്തവണയും ചെെങ്കാടി പാറി. കോർപറേഷനിലും ജില്ല പഞ്ചായത്തിലും നില മെച്ചപ്പെടുത്തിയ എൽ.ഡി.എഫിന് നഗരസഭയിലും േബ്ലാക്ക്, ഗ്രാമ പഞ്ചായത്തുകളിലും ആധിപത്യം നിലനിർത്താനായില്ല. കോർപറേഷനിൽ 37ൽ നിന്ന് 39 ലേക്കാണ് എൽ.ഡി.എഫ് സീറ്റുയർത്തിയത്. ജില്ല പഞ്ചായത്തിൽ 22ൽ നിന്ന് 23 ലേക്കും. കോർപറേഷനിൽ യു.ഡി.എഫിന് 15ൽ നിന്ന് ഒമ്പതിലേക്കും ജില്ല പഞ്ചായത്തിൽ നാലിൽ നിന്ന് മൂന്നിലേക്കുമാണ് ഇറങ്ങേണ്ടിവന്നു.
ഭൂരിപക്ഷം കിട്ടുമെന്ന് വരെ പ്രതീക്ഷിച്ച കോർപറേഷനിൽ ഒറ്റയക്കത്തിൽ ഒതുങ്ങേണ്ടിവന്നത് യു.ഡി.എഫിനുണ്ടാക്കിയ പരിക്ക് ചില്ലറയല്ല. അതേസമയം, ഗ്രാമപഞ്ചായത്തുകളിൽ നേടിയ മികവ് ആശ്വസിക്കാൻ വകനൽകുന്നു. നാലു നഗരസഭകളിലും കഴിഞ്ഞ തവണ ഭൂരിപക്ഷം നേടിയ എൽ.ഡി.എഫിന് ഇത്തവണ പരവൂരിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു. ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് അവിടെ. മൂന്ന് സീറ്റുകളാണ് ഇത്തവണ എൽ.ഡി.എഫിന് കുറഞ്ഞത്. കൊട്ടാരക്കരയിലും സീറ്റ് കുറഞ്ഞപ്പോൾ പുനലൂരും കരുനാഗപ്പള്ളിയിലും നില മെച്ചെപ്പടുത്താനായി.
ഗ്രാമപഞ്ചായത്തുകളിലാണ് എൽ.ഡി.എഫിന് തിരിച്ചടി നേരിട്ടത്. കഴിഞ്ഞ തവണ 68ൽ 60 ഉം അവരാണ് നേടിയതെങ്കിൽ ഇത്തവണ അത് ഇടിഞ്ഞു. കോർപറേഷനിൽ രണ്ടിൽ നിന്ന് ആറിലേക്ക് സീറ്റുയർത്താൻ ബി.ജെ.പിക്കായി. അതുപോലെ എൽ.ഡി.എഫ് ഭരിച്ചിരുന്ന രണ്ട് ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാം കക്ഷിയാകാനും കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുേമ്പാൾ ചില്ലറ പരിക്കുകളോടെയെങ്കിലും മുന്നോട്ടു നീങ്ങാൻ എൽ.ഡി.എഫിന് തദ്ദേശ ഫലം ആത്മവിശ്വാസം നൽകുന്നു.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുവന്ന ചാത്തന്നൂരിലടക്കം ബി.ജെ.പിക്കും പ്രതീക്ഷയർപ്പിക്കാൻ ധൈര്യം നൽകും. എന്നാൽ, കഴിഞ്ഞ തവണ മുഴുവനും നഷ്ടമായ യു.ഡി.എഫിന് ഏറെ വിയർപ്പൊഴുക്കിയാലേ മുന്നോട്ടുപോകാനാകൂ. അതുപോലെ, ബി.ജെ.പിയുടെ വളർച്ച എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഗൗരവത്തോടെ കാണേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.