ഡോ. മിനി ഉണ്ണികൃഷ്ണന്‍റെ വിയോഗം മികച്ച ഡോക്ടർക്കുള്ള പുരസ്കാരം വാങ്ങി മടങ്ങവേ
text_fieldsകൊല്ലം: ഡോ. മിനി ഉണ്ണികൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത് മികച്ച ഡോക്ടർക്കുള്ള പുരസ്കാരം വാങ്ങി വീട്ടിലേക്ക് മടങ്ങവേ. ഞായറാഴ്ച രാത്രി കൊല്ലം കടവൂർ പാലത്തിന് സമീപത്തായിരുന്നു അപകടം. ഡോ. മിനി ഉണ്ണികൃഷ്ണനും കാർ ഡ്രൈവർ സുനിലുമാണ് മരിച്ചത്.
ഹോമിയോ ഡോക്ടറും പ്രഭാഷകയും എഴുത്തുകാരിയുമായ കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹൊമിയോപ്പത്സ് കേരളയുടെ പുരസ്കാരം നെയ്യാറ്റിന്‍കരയിൽ നടന്ന ചടങ്ങിൽ വാങ്ങി മടങ്ങവേയാണ് അപകടം. നിയന്ത്രണം വിട്ടു വന്ന മറ്റൊരു കാർ ഒന്നു രണ്ട് വാഹനങ്ങളെ തട്ടിയതിനു ശേഷം ഡോക്ടർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മരുമകൾ രേഷ്മയ്ക്കും ചെറുമകൾ സാൻ സ്കൃതിക്കും പരിക്കേൽക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായിരുന്ന ഡോ. മിനി പുരസ്കാരം വാങ്ങുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു. വലിയ സൗഹൃദവലയത്തിനുടമയായ ഡോക്ടറുടെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് സുഹൃത്തുക്കളും.
പുതിയവിള പട്ടോളിൽ പരേതനായ ഉണ്ണിക്കൃഷ്ണപിള്ളയാണ് ഭർത്താവ്. മക്കൾ മീര, മുകുന്ദ്. മരുമക്കൾ: രഞ്ജിത്ത്, രേഷ്മ. ചെറുമകൾ: സാൻസ്കൃതി.
ഡ്രൈവർ ചാങ്ങയിൽ ലക്ഷ്മി നിലയത്തിൽ വീട്ടിൽ സുനിൽ ഡോക്ടറുടെ അയൽക്കാരൻ കൂടിയാണ്. ഭാര്യ: വിനു സുനിൽ. മക്കൾ: ലക്ഷ്മി, അച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.