Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'അന്തസ്സ്​ വേണമെടാ...

'അന്തസ്സ്​ വേണമെടാ അന്തസ്സ്​'; എം.മുകേഷ്​ എം.എൽ.എക്കെതിരേ സമൂഹമാധ്യമങ്ങളിൽ രോഷം പുകയുന്നു

text_fields
bookmark_border
kollam mla m mukesh from cpim phone call student viral
cancel

ഫോണിൽ സഹായം ചോദിച്ച്​ വിളിച്ച വിദ്യാർഥിയോട്​ കയർത്തും പരുഷമായും സംസാരിച്ച കൊല്ലം എം.എൽ.എ എം.മുകേഷിനെതിരേ സമൂഹമാധ്യമങ്ങളിൽ രോഷം പുകയുന്നു​. ഒരു കുട്ടിയോട്​ ഇങ്ങിനെ സംസാരിക്കുന്ന ഒരാൾ എങ്ങിനെയാണ്​ ജനസേവകനാകുന്നതെന്നാണ്​ നെറ്റിസൺസ്​ ചോദിക്കുന്നത്​. കൂടുതൽപേരും വിമർശിക്കുന്നുണ്ടെങ്കിലും എം.എൽ.എയെ പിന്തുണച്ചും ചിലരെല്ലാം രംഗത്തുവന്നിട്ടുണ്ട്​. ഇത്​ മനപ്പൂർവ്വം കെട്ടിച്ചമച്ച നാടകമാണെന്നാണ്​ അക്കൂട്ടർ പറയുന്നത്​. പാലക്കാടുള്ള ഒരു കുട്ടി ​​കൊല്ലം എം.എൽ.എയെ വിളിച്ചതിൽ ദൂരൂഹത കാണുന്നവരും കുറവല്ല. മുകേഷി​െൻറ പഴയൊരു ഡയലോഗ്​ എടുത്തുപറഞ്ഞാണ്​ വിമർശനങ്ങളിൽ അധികവും ഉയർന്നിരിക്കുന്നത്​. രാത്രിയിൽ തന്നെ വിളിച്ച ആരാധകനോട്​ 'അന്തസ്സ്​ വേണമെടാ അന്തസ്സ്​' എന്ന്​ മുകേഷ്​ പ്രതികരിച്ചിരുന്നു. അത്​ വ്യാപകമായി വിമർശനത്തിനും ഉപയോഗിക്കുന്നുണ്ട്​.


'ഇങ്ങനെയും ബഡായി ബംഗ്ലാവ്', 'അനുഭവിച്ചോ എല്ലാം','കുഞ്ഞുങ്ങളോടു സിനിമാ dialogue, കഷ്ടം'-തുടങ്ങി കമൻറുകൾ ലഭിക്കുന്നുണ്ട്​. തനിക്ക്​ ആ കുട്ടിയുടെ വിവരംപോലും ഇല്ലല്ലോ. ഒന്നുമല്ലെങ്കിൽ വിളിച്ചത്​ ഒരു കുട്ടിയല്ലേ. ആ കുട്ടിക്ക്​ പറയാനുള്ളത്​ എന്താണെന്നെങ്കിലും കേൾക്കാമായിരുന്നു. തനിക്ക്​ ഒന്നും പറ്റിയ പണിയല്ല.എം.എൽ.എ. തനിക്ക്​ പറ്റിയത്​ ബഡായി ബംഗ്ലാവ്​ ആണ്​'-ഒരാൾ കുറിച്ചു.


കുട്ടിയും മുകേഷും തമ്മിലുള്ള സംഭാഷണത്തി​െൻറ ഫോൺ കോൾ റെക്കോർഡ്​ സമൂഹമാധ്യമങ്ങളിൽ വയാപകമായി പ്രചരിക്കുന്നുണ്ട്​​. പാലക്കാട്​ ഒറ്റപ്പാലം സ്വദേശിയായ 10ാം ക്ലാസുകാരനാണ്​ എം.എൽ.എയെ വിളിച്ചത്​. കൂട്ടുകാരൻ കൊടുത്ത നമ്പർ ഉപയോഗിച്ചായിരുന്നു വിളി. ഫോൺ എടുത്തപാടെ കുറ്റവാളികളെ ചോദ്യം ചെയ്യുന്നരീതിയിലായിരുന്നു എം.എൽ.എയുടെ സംസാരം. 'ആറ്​ പ്രാവശ്യം എന്തിനാണ്​ വിളിച്ചത്​, ഒറ്റപ്പാലം എം.എൽ.എ മരിച്ചോ, അയാളെ വിളിക്കാതെ എന്തിനാണ്​ എന്നെ വിളിച്ചത്'എന്നുതുടങ്ങി പിന്നീടങ്ങോട്ട്​ ശകാരവർഷമായി. ​ഞാനൊരു സ്​റ്റുഡൻറ്​ ആണെന്നും 10ാം ക്ലാസിലാണ്​ പഠിക്കുന്നതെന്നും വിദ്യാർഥി പറഞ്ഞു. ആരായാലും തന്നെ വിളിക്കേ​ണ്ടെന്നായിരുന്നു എം.എൽ.എയുടെ മറുപടി.


കൂട്ടുകാരനാണ്​ നമ്പർ തന്നതെന്ന്​ പറഞ്ഞപ്പോൾ അവ​െൻറ ചെവിക്കുറ്റി നോക്കി അടിക്കണം എന്നായി പ്രതികരണം. സ്വന്തം എം.എൽ.എയുടെ നമ്പർ തരാതെ വേറേരാജ്യത്തുള്ള എം.എൽ.എയുടെ നമ്പർ തന്ന കൂട്ടുകാരനാരാണെന്നും മുകേഷ്​ ചോദിച്ചു. താൻ വലിയ ഒരു മീറ്റിങ്ങിൽ ഇരിക്കുകയാണെന്നും തന്നെ ആളുകൾ പരിഹസിക്കുന്നുവെന്നുമായി പിന്നീടുള്ള പ്രതികരണം. ഇതോടെ കുട്ടി സോറി പറഞ്ഞു. സോറി ഒന്നും പറയേണ്ടെന്നും ഇത്​ നല്ല അസ്സൽ വെളച്ചിലാണെന്നുമായി എം.എൽ.എ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:phone callActor Mukesh
Next Story