പാമ്പുകടിയേറ്റ് യുവതിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
text_fieldsഅഞ്ചൽ: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയെവ വീണ്ടും പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അഞ്ചൽ ഏറം വെള്ളിശ്ശേരിവീട്ടിൽ വിജയസേനൻ- മണിമേഖല ദമ്പതികളുടെ മകൾ ഉത്തരയാണ് (25) േമയ് ഏഴിന് പാമ്പുകടിയേറ്റ് മരിച്ചത്.
പരാതിയിന്മേൽ പ്രാഥമികാന്വേഷണം നടത്തുന്നതിെൻറ ഭാഗമായി കഴിഞ്ഞദിവസം ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോകെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. രണ്ടുതവണയും ചികിത്സിച്ച ആശുപത്രികളിലെ ഡോക്ടർമാർ ചില സംശയങ്ങൾ പ്രകടിപ്പിച്ചതും സംസ്കാരചടങ്ങിനെത്തിയ ഭർത്താവിെൻറയും ബന്ധുക്കളുെടയും പെരുമാറ്റത്തിലുള്ള വൈരുധ്യത്തെയും തുടർന്നാണ് ഉത്തരയുടെ രക്ഷാകർത്താക്കൾ പരാതി നൽകിയത്.
നേരത്തേ ഒരു തവണ ഭർതൃഗൃഹത്തിൽ െവച്ച് പാമ്പുകടിയേറ്റിരുന്നതാണ്. ഇതിെൻറ ചികിത്സ നടന്നുവരെവയാണ് ഏറത്തെ കുടുംബവീട്ടിൽ െവച്ച് വീണ്ടും പാമ്പുകടിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.