ഹൈകോടതിയുടെ എട്ടാം നിലയിൽ നിന്ന് കൊല്ലം സ്വദേശി ചാടി മരിച്ചു
text_fieldsകൊച്ചി: ഹൈകോടതി മന്ദിരത്തിെൻറ എട്ടാം നിലയിൽനിന്ന് കൊല്ലം സ്വദേശി ചാടി മരിച്ചു. കൊല്ലം മുളവന പടപ്പക്കര കാരിക്കുഴി നിർമല സദനത്തിൽ കെ.എൽ. ജോൺസൺ ഡിക്രൂസാണ് (77) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 11.45നാണ് സംഭവം. അവിവാഹിതനാണ്. രാവിലെ 11 മണിയോടെ ഹൈകോടതിയിലെത്തിയ ഇയാൾ കോടതി മന്ദിരത്തിലെ സുരക്ഷ ഗേറ്റിലെ രജിസ്റ്ററിൽ അഭിഭാഷകനെ കാണാനെന്നാണ് സന്ദർശനോദ്ദേശ്യം രേഖപ്പെടുത്തിയത്. കൈവശം ബാഗുമുണ്ടായിരുന്നു. തിരിച്ചറിയൽ കാർഡ് കാണിച്ചാണ് അകത്തുകടന്നത്.
ആറാം നിലയിലേക്ക് പ്രവേശിക്കവെ സുരക്ഷ ജീവനക്കാർ ചോദിച്ചപ്പോഴും അഭിഭാഷകനെ കാണാൻ പോകുന്നുവെന്നായിരുന്നു മറുപടി. എട്ടാം നിലയിൽ അഗ്നിബാധയുണ്ടായാൽ രക്ഷപ്പെടാൻ നിർമിച്ച ഗോവണിയുടെ ബാൽക്കണിയിലെത്തി താഴേക്ക് ചാടാൻ ശ്രമിച്ചു. സുരക്ഷ ജീവനക്കാർ ഒാടിയെത്തുേമ്പാേഴക്കും താഴെ വീണിരുന്നു.
ഒന്നാം നിലയിലെ ഇരുമ്പ് കൈവരിയിൽ തട്ടി താഴെ പാർക്ക് ചെയ്തിരുന്ന അഭിഭാഷകെൻറ കാറിന് മുകളിൽ വീണു. ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ബിഹാറിൽ ഹോട്ടൽ നടത്തിയിരുന്ന ജോൺസൺ മടങ്ങിയെത്തിയശേഷം നാട്ടിൽ സഹോദരൻ ആഞ്ചലോസിനൊപ്പം താമസിക്കുകയായിരുന്നു.
ഇരുചക്ര വാഹനങ്ങളുടെ മറിച്ച് വിൽപനയും നടത്തിയിരുന്നു. ഇദ്ദേഹത്തിെൻറ വസ്തുവിനോട് ചേർന്ന റോഡിന് സംരക്ഷണ ഭിത്തി കെട്ടുന്നതുമായി ബന്ധപ്പെട്ട് ചിറ്റുമല ബ്ലോക്ക് പഞ്ചായത്തുമായി കേസുണ്ടായിരുന്നു. കേസ് നടത്തിപ്പിന് എറണാകുളത്തേക്ക് പോകുന്നുവെന്ന് ബന്ധുക്കളോട് പറഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.