Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
MC Josephine
cancel
Homechevron_rightNewschevron_rightKeralachevron_rightഎം.സി. ജോസഫൈനെതിരെ...

എം.സി. ജോസഫൈനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനിയും; ദേഷ്യപ്പെടുന്ന ശബ്​ദരേഖ പുറത്ത്​

text_fields
bookmark_border

കൊല്ലം: പരാതി പറഞ്ഞ യുവതിയോട്​ മോശമായി പെരുമാറിയ സംഭവത്തെ തുടർന്ന്​ വനിത കമീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ച എം.സി. ജോസഫൈനെതിരെ സമാന പരാതിയുമായി കൊല്ലം സ്വദേശിനിയും രംഗത്തെത്തി. ഭർത്താവ്​ മറ്റൊരു വിവാഹം കഴിക്കുകയും തന്നെയും കു​ഞ്ഞുങ്ങളെയും തിരിഞ്ഞുനോക്കുന്നില്ലെന്നും ഫോണിലൂടെ പരാതി പറഞ്ഞ യുവതിയോട്​ ജോസഫൈൻ ദേഷ്യപ്പെടുന്ന ശബ്​ദരേഖ പുറത്തുവന്നു.

കഴിഞ്ഞ വർഷം ഒക്​ടോബറിലാണ്​ യുവതി ​ജോ​സഫൈനെ വിളിച്ചത്​. ഭർത്താവ്​ തന്നെ വിവാഹം കഴിച്ചതിന്​ പിന്നാലെ മറ്റൊരു സ്​ത്രീയെയും വിവാഹം കഴിച്ച്​ പിന്നീട്​ തനിക്കൊപ്പം താമസിച്ചുവരികയായിരുന്നെന്ന​ും ഇപ്പോൾ വീണ്ടും ഉപേക്ഷിച്ചുപോയി വേറെ കല്യാണം കഴിച്ചു എന്ന പരാതി യുവതി പകുതി പറഞ്ഞപ്പോഴേക്കും 'നിങ്ങളെ അടിക്കുകയാണ് വേണ്ടത്​' എന്ന്​ ശബ്​ദമുയർത്തി ദേഷ്യപ്പെട്ടു.

പരാതി പൂർണമായി പറയാനനുവദിക്കാതെ 'നിങ്ങൾ പറയുന്ന കഥ മുഴുവൻ കേൾക്കാനാവില്ല' എന്നും തുടർന്ന്​ പറഞ്ഞു. പരാതി വിശ്വാസയോഗ്യമല്ലെന്നും അവർ പറഞ്ഞു. പൂർണമായും പരാതിക്കാ​രിയെ കുറ്റപ്പെടുത്തുന്ന സമീപനത്തിനിടയിൽ യുവതി തേങ്ങിക്കരയുന്നതും കേൾക്കാം.

ഒടുവിൽ നല്ലൊരു വക്കീലിനെ കണ്ട്​ കോടതി വഴി പോകൂ എന്ന ഉ​പദേശവും നൽകി. ശബ്​ദരേഖ പുറത്തുവന്നതിന്​ പിന്നാലെ, നീതി പ്രതീക്ഷിച്ചു വിളിച്ച തന്നോട് മോശമായി പെരുമാറിയത് വലിയ വേദന ഉണ്ടാക്കിയതായി പരാതിക്കാരി പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mc josephine
News Summary - Kollam resident files complaint against M.C. Josephine
Next Story