നൊബേൽ സമ്മാന ജേതാവ് പ്രഫ. നെഗേഷിയുടെ സ്മരണയിൽ കൊല്ലം ടി.കെ.എം കോളജ്
text_fieldsകൊല്ലം: അന്തരിച്ച നൊബേൽ സമ്മാന ജേതാവ് പ്രഫ. നെഗേഷിയുടെ സ്മരണ, കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജിന് ആവശേകരമായ ഒാർമയാണ്.
കഴിഞ്ഞദിവസം നിര്യാതനായ നെഗിഷി, കോളജിെൻറ സുവർണ ജൂബിലി ആഘോഷത്തിെൻറ ഭാഗമായി നടന്ന സ്ഥാപക ദിനാഘോഷത്തിൽ തങ്ങൾകുഞ്ഞ് മുസ്ലിയാർ സ്മാരക പ്രഭാഷണം നടത്താനായാണ് എത്തിയത്. 2000ത്തിലെ രസതന്ത്ര നൊേബൽ സമ്മാന ജേതാവായ അദ്ദേഹം 2016 ഫെബ്രുവരി 11നാണ് ടി.കെ.എമ്മിൽ എത്തിയത്. ഉപഹാരം സമർപ്പിക്കലും പൊന്നാടയണിയക്കലും ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസ്ലിയാർ നിർവഹിച്ചു.
അധ്യാപകർക്കും വിദ്യാർഥികൾക്കും സ്കൂൾ വിദ്യാർഥികൾക്കുമടക്കം അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം ലഭിച്ചിരുന്നു.
കേരള സർവകലാശാലയിൽ അദ്ദേഹം സന്ദർശിച്ച ഏക കോളജുമായിരുന്നു ടി.കെ.എം. ചങ്ങനാശ്ശേരി എസ്.ബി, കോട്ടയം സി.എം.എസ്, തേവര എസ്.എച്ച് എന്നീ കോളജുകളിലും അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നു. ലോക പ്രശസ്തനായ ഒരു നൊബേൽ സമ്മാന ജേതാവിനെ കാണാനും ഇടപഴകാനുള്ള ഭാഗ്യം ലഭിച്ചു എന്നു മാത്രമല്ല, അദ്ദേഹത്തിെൻറ ലാളിത്യം അനുഭവിക്കാനും ഇടയായി എന്നത് ചടങ്ങിൽ പെങ്കടുത്ത എല്ലാവരുടെയും ജീവിതത്തിലെ സുവർണാനുഭവമായിരുന്നു.
പ്രഫ. നെഗേഷിയുടെ നിര്യാണത്തിൽ അനുശോചിച്ച് കോളജിൽ യോഗം ചേരുകയും ടി.കെ.എം ട്രസ്റ്റും ചെയർമാൻ ഷഹാൽ ഹസൻ മുസ്ലിയാറും അനുശോചനം അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.