കൊല്ലം വടക്കേവിള സ്പെഷ്യൽ വില്ലേജ് ഓഫീസറെയും തലവൂർ വില്ലേജ് ഓഫിസറെയും സസ്പെന്റ് ചെയ്തു
text_fieldsകോഴിക്കോട് : കൊല്ലം വടക്കേവിള സ്പെഷ്യൽ വില്ലേജ് ഓഫീസർ ആർ. ഹരികുമാറിനെയും തലവൂർ വില്ലേജ് ഓഫിസർ ആർ. രവീഷിനെയും സർവീസിൽനിന്ന് സസ്പെന്റ് ചെയ്ത് റവന്യൂ വകുപ്പിന്റെ ഉത്തരവ്. കൊല്ലം വിളക്കുടി പഞ്ചായത്തിലെ 17ാം വാർഡിലെ മെമ്പർ എൽ. ലീന വ്യാജപ്രമാണം നിർമിച്ച് ഭൂമി കൈയേറിയ സംഭവത്തിൽ ഇവർ സഹായം നൽകിയതിനാണ് നടപടി.
ക്രക്കേട് നടന്ന കാലത്ത് വിളക്കുടി വില്ലേജ് ഓഫീസർ ആയിരുന്നു ആർ. ഹരികുമാർ. സ്പെഷ്യൻ വില്ലേജ് ഓഫീസറായിരുന്ന ആർ. രവീഷ്. പഞ്ചായത്ത് മെമ്പർ എൽ. ലീന വ്യാജപ്രമാണങ്ങൾ ഹാജരാക്കി പഞ്ചായത്തിൽ നിന്നും പെർമിറ്റ് വാങ്ങിയതായും ഇതിന് അഞ്ചൽ സബ് രജിസ്ട്രാർ ഓഫീസിലെയും വിളക്കടി വില്ലേജ് ഓഫീസിലെയും ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും റവന്യൂ വിജിലൻസിന് പരാതി ലഭിച്ചു.
ഈ പരാതിയിന്മേൽ റവന്യൂ ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷണം നടത്തി. റിപ്പോർട്ട് ലാൻഡ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു. അന്വേഷണ റിപ്പോർട്ടിൽ വിളക്കുടി വില്ലേജ് ഓഫീസർ ആയിരുന്ന ആർ. ഹരികുമാർ ഭൂമിയുടെ തരം തെറ്റായി രേഖപ്പെടുത്തി സാക്ഷ്യപത്രവും സ്കെച്ചും നൽകിയതായും, സ്പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന ആർ. രവീഷ് വ്യാജ തണ്ടപ്പേരുകൾ സൃഷ്ടിച്ചതായും പരിശോധയിൽ കണ്ടെത്തി. ക്രമവിരുദ്ധമായാണ് ഭൂമി പോക്കുവരവ് ചെയ്തിട്ടുള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ലീനക്ക് നിയമവിരുദ്ധമായി ഭൂമി കൈക്കലാക്കുവാനും ഭൂമി സംബന്ധമായ വില്ലേജ് രേഖകളിൽ പേര് ഉൾപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥർ സഹായിച്ചുവെന്നും പരിശോധനയിൽ കണ്ടെത്തി.
ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ക്രമക്കേടുകൾ നടത്തിയെന്ന് റവന്യൂ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെതുടർന്നാണ് നടപടി. ഇവരുവരും വിളക്കുടി വില്ലേജിൽ ജോലി ചെയ്യുമ്പോഴാണ് ക്രമവിരുദ്ധമായി രേഖയുണ്ടാക്കിയത്. ആർ. ഹരികുമാർ നിലവിൽ തലവൂർ വില്ലേജ് ഓഫിസറാണ്. ആർ. രവീഷ് കൊല്ലം വടക്കേവിള സ്പെഷ്യൽ വില്ലേജ് ഓഫിസറുമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.