Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലം-വേളാങ്കണി...

കൊല്ലം-വേളാങ്കണി ട്രെയിൻ മൂന്നുമുതൽ

text_fields
bookmark_border
കൊല്ലം-വേളാങ്കണി ട്രെയിൻ മൂന്നുമുതൽ
cancel

കൊല്ലം: കൊല്ലത്തുനിന്ന്​ വേളാങ്കണ്ണിക്ക്​ ട്രെയിൻ സർവിസ്. ഫെബ്രുവരി മൂന്നിന്​ വേളാങ്കണ്ണിയിൽ നിന്നാണ്​ ആദ്യ സർവിസ്​. മാർച്ച് 24 വരെ ആഴ്ചയിൽ ഒന്നുവീതം എട്ട്​ സർവിസ്​ വേളാങ്കണിയിൽനിന്ന്​ കൊല്ലത്തേക്കും ഫെബ്രുവരി നാലുമുതൽ മാർച്ച് 25 വരെ എട്ട്​ സർവിസ്​ കൊല്ലത്തുനിന്ന്​ വേളാങ്കണിയിലേക്കും നടത്തും.

ഫെബ്രുവരി മൂന്നിന്​ വൈകീട്ട്​ 5.15ന് വേളാങ്കണിയിൽനിന്ന്​ ആരംഭിക്കുന്ന സർവിസ്​ നാലിന് രാവിലെ 10.15ന് കൊല്ല​െത്തത്തും. രാവിലെ 6.28ന് ചെങ്കോട്ടയിൽ എത്തുന്ന ട്രെയിനിന്​ ആര്യങ്കാവ്, തെന്മല, പുനലൂർ, കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളിൽ സ്​റ്റോപ്പുണ്ട്.

തിങ്കളാഴ്ച വൈകീട്ട്​ നാലിന്​ കൊല്ലത്തുനിന്ന്​ പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം രാവിലെ 10ന്​ വേളാങ്കണിയിൽ എത്തും. സ്​പെഷൽ െട്രയിനായിട്ടാണ് സർവിസ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അനന്തരനടപടി സ്വീകരിക്കുമെന്ന് ​െറയിൽവേ അറിയിച്ചിട്ടു​െണ്ടന്ന്​​ േപ്രമചന്ദ്രൻ എം.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaykerala newsmalayalam newsKollam-Velankanni Train
News Summary - Kollam-Velankanni Train -Kerala News
Next Story