ആര്യങ്കാവ് ചെക്പോസ്റ്റിൽ പരിശോധന നിലച്ചു; എല്ലാം പഴയപടി
text_fieldsപുനലൂർ: ആര്യങ്കാവ് ചെക്പോസ്റ്റിൽ ചരക്കുവാഹനങ്ങളുടെയും തൊഴിലാളികളുടെയും പരിശോധന നിലച്ചു. തമിഴ്നാട്ടിലെ കോവിഡ് അതിവ്യാപന മേഖലകളിൽ നിന്നുപോലും ചരക്കുസാധനങ്ങളും തൊഴിലാളികളും ഒരുനിയന്ത്രണവുമില്ലാെത കടന്നുവരികയാണ്.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ആര്യങ്കാവിൽ വിപുലമായ സംവിധാനവും പരിശോധനയുമാണ് ആദ്യഘട്ടത്തിൽ നടത്തിയിരുന്നത്. ചരക്കുവാഹനങ്ങളിലെ തൊഴിലാളികളുടെ ശരീരതാപ പരിശോധന, വാഹനങ്ങൾ അണുമുക്തമാക്കൽ തുടങ്ങിയവ നടത്തിയിരുന്നു.
ഡ്രൈവറെയും സഹായിയെയും കുറിച്ച് വിവരങ്ങളും ശേഖരിച്ചിരുന്നു. അടുത്തിടെ വാഹനത്തിലുള്ളവരുടെ ചിത്രം പൊലീസ് എടുക്കുന്നതല്ലാതെ താപനില പരിശോധിക്കുന്നില്ല. വാഹനങ്ങൾ ഫയർഫോഴ്സ് അണുമുക്തമാക്കുന്നുമില്ല.
കാര്യമായ പരിശോധനക്ക് വിധേയമാകാതെ തമിഴ്നാട്ടിൽനിന്ന് മത്സ്യം കൊണ്ടുവന്ന വാഹനങ്ങളിൽ ഉണ്ടായിരുന്നവരിലൂടെയാണ് കിഴക്കൻ മേഖലയിലെ പല മത്സ്യവ്യാപാരികൾക്കും കോവിഡ് ബാധിച്ചതെന്ന സംശയവുമുണ്ട്. കിഴക്കൻമേഖലയിൽ കോവിഡ് സമൂഹവ്യാപന ഭീഷണിയിലാണ്.
പച്ചക്കറി, വാഴക്കുല അടക്കം സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള ഭക്ഷ്യസുരക്ഷ വകുപ്പിെൻറ പരിശോധനയും മുടങ്ങി. മത്സ്യം കൊണ്ടുവരുന്നത് കഴിഞ്ഞദിവസം നിരോധിച്ചെങ്കിലും അതിന് മുമ്പ് എത്തിച്ചിരുന്നത് പരിശോധിക്കാനുള്ള സംവിധാനം ഇല്ലാതായി.
പാലും അനുബന്ധ ഉൽപന്നങ്ങളും പരിശോധിക്കാനുള്ള ചെക്പോസ്റ്റ് കഴിഞ്ഞ മാർച്ചിൽ അടച്ചത് ഇതുവരെ തുറന്നിട്ടില്ല. ചെക്പോസ്റ്റിൽ ആദ്യഘട്ടത്തിൽ പരിശോധനക്കുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെ പ്രാദേശിക ഡ്യൂട്ടിയുടെ ഭാഗമായി ഇവിടെനിന്ന് മാറ്റിയതാണ് പരിശോധന മുടങ്ങാൻ കാരണമായി അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.