സരസ്വതിക്ക് കൈത്താങ്ങാകാൻ കൊല്ലങ്കോട് മഹല്ല് കമ്മിറ്റി
text_fieldsകൊല്ലങ്കോട് (പാലക്കാട്): വൃക്കരോഗം ബാധിച്ച സരസ്വതിയുടെ ചികിത്സ സഹായത്തിനിറങ്ങി കൊല്ലങ്കോട് മഹല്ല് കമ്മിറ്റി. വടക്കേപ്പാവടി സ്വദേശി കന്തസ്വാമിയുടെ ഭാര്യ സരസ്വതിയുടെ ചികിത്സക്കായുള്ള ഫണ്ട് ശേഖരിക്കാനാണ് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങിയത്. ഇരു വൃക്കകൾക്കും രോഗം ബാധിച്ച സരസ്വതി നെന്മാറ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയ വിശ്വാസികളിൽനിന്ന് മഹല്ല് കമ്മിറ്റി ധനശേഖരണം നടത്തി. പള്ളി ഇമാം പ്രാർഥനയും നടത്തി. വീട്ടമ്മയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരും കൈകോർക്കണമെന്ന് കൊല്ലങ്കോട് മഹല്ല് പ്രസിഡന്റ് വി. ശാന്ത് മുത്ത് ആവശ്യപ്പെട്ടു. മഹല്ല് സെക്രട്ടറി ഹുസൈനാർ, എസ്. ഗുരുവായൂരപ്പൻ, പി. സന്തോഷ്, മുഹമ്മദ് ഹനീഫ, റിയാസുദ്ദീൻ, ആർ. ഗുരുവായൂരപ്പൻ, എൽ. രാമകൃഷ്ണൻ, എ. സാദിഖ് എന്നിവർ ധനസമാഹരണത്തിൽ പങ്കെടുത്തു. സരസ്വതിയുടെ മകൾ കെ. രാജേശ്വരിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 67385813294 IFSC CODE SBIN 0070294 STATE BANK OF INDIA ഫോൺ: 94474 31145.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.