മധുവിധു ആഘോഷവും പിറന്നാളും ദുരന്തം കവർന്നു; അരുണും വിവേകും യാത്രയായി
text_fieldsതേനി (തമിഴ്നാട്): പിറന്നാൾ ദിനത്തിൽ ആശംസ അറിയിക്കാൻ ചെന്നൈ പൂനമല്ല സ്വദേശി അരുൺ പ്രഭാകറിനെ (35) വീട്ടുകാർ നിരന്തരം വിളിച്ചിട്ടും ഫലമുണ്ടായില്ല. ആ സമയം, പിറന്നാളുകൾ ഇല്ലാത്ത ലോകത്തേക്ക് അരുൺ യാത്രയായി കഴിഞ്ഞിരുന്നു. കൂട്ടുകാർക്കൊപ്പമാണ് ചെന്നൈയിൽനിന്ന് തേനിയിലെത്തിയത്.
ദുബൈയിൽ എൻജിനീയറായ ഈറോഡ് സ്വദേശി വിവേകിെൻറയും (28) മധുര സ്വദേശിനിയായ ദിവ്യയുടെയും (25) വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹത്തിനായി അവധിയിൽ നാട്ടിലെത്തിയ വിവേക് തീയിൽ മരിച്ചു. മധുവിധു അവസാനിക്കും മുമ്പേ നഷ്ടമായ പ്രിയതമനെ ഓർത്ത് മധുരയിലെ ആശുപത്രിയിൽ കഴിയുകയാണ് ദിവ്യ.
ഇൗറോഡ് മേഖലയിൽനിന്ന് പോയ 13 അംഗ സംഘത്തിലെ നാലു പേർ മരിച്ചു. ഇൗറോഡ് കൗന്ദപാടി മഹാത്മപുരം തങ്കരാസുവിെൻറ മകൻ തമിഴ്ശെൽവൻ (24), മഹാത്മപുരം നടരാജിെൻറ മകൻ വിവേക് (28), ഭാര്യ വിജയ (25), കോയമ്പത്തൂർ സ്വദേശി അരുൺ (30) എന്നിവരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.