Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിന്‍റെ വഴിമുടക്കി...

ബസിന്‍റെ വഴിമുടക്കി ഓട്ടോ; ഹോണടിച്ചപ്പോൾ വടിവാൾ എടുത്ത് വീശി ഡ്രൈവർ -VIDEO

text_fields
bookmark_border
vadivaal
cancel

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് പുളിക്കലിൽ സ്വകാര്യ ബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോ ഡ്രൈവറുടെ യാത്ര. ഓട്ടോ സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ഓട്ടോ ഡ്രൈവർ വടിവാളെടുത്ത് വീശിക്കാണിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോടുനിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്നു ബസ്. പുളിക്കലിൽ വെച്ച് ഓട്ടോ ബസിന്‍റെ മുന്നിൽ കയറി തടസ്സപ്പെടുത്തുന്ന രീതിയിൽ ഓടിക്കുകയായിരുന്നെന്ന് ബസ് ജീവനക്കാർ പറയുന്നു. ബസ് ഹോണടിച്ചപ്പോൾ ഓട്ടോ ഡ്രൈവർ വടിവാളെടുത്ത് പുറത്തേക്ക് വീശി കാണിക്കുകയായിരുന്നു.

എയർപോർട്ട് ജങ്ഷൻ വരെ ഈ രീതിയിൽ വടിവാൾ വീശി യാത്ര തുടർന്നു. ശേഷം, ഓട്ടോ എയർപോർട്ട് റോഡിലേക്ക് കയറിപ്പോയി. ബസ് ജീവനക്കാർ കൊണ്ടോട്ടി പൊലീസ് എയ്ഡ് പോസ്റ്റിലെത്തി വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driverviral video
News Summary - kondotty auto driver threaten bus driver with sword
Next Story