Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രക്കാരുടെ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം വ്യാഴാഴ്ച​ മുതൽ

text_fields
bookmark_border
train
cancel

പാലക്കാട്​: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺകാല ടൈംടേബിൾ വ്യാഴാഴ്ച പ്രാബല്യത്തിൽ വരുമെന്ന്​ റെയിൽ‌വേ അറിയിച്ചു. 06346 തിരുവനന്തപുരം-മുംബൈ ലോക്മന്യ തിലക് നേത്രാവതി സ്​പെഷൽ പുറപ്പെടുന്ന സമയത്തിൽ (രാവിലെ 9.15) മാറ്റമില്ലെങ്കിലും ഷൊർണ്ണൂരിലൂടെ മുക്കാൽ മണിക്കൂർ നേരത്തെ

കടന്നുപോകുമെന്ന്​ അധികൃതർ അറിയിച്ചു. നേരത്തെ, വൈകീട്ട്​ 4.25ന്​ ഷൊർണ്ണൂരിൽ എത്തിയിരുന്ന നേത്രാവതി, പുതിയ ടൈംടേബിൾ പ്രകാരം 3.45ന്​ എത്തും. അതിനനുസരിച്ച്​ തുടർന്നുള്ള സ്​റ്റേഷനുകളിലും സമയം വ്യത്യാസപ്പെടും.

ആഴ്​ചയിൽ മൂന്ന്​ ദിവസമുള്ള 02431 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സ്​പെഷൽ, ​പുതിയ ടൈംടേബിൾ പ്രകാരം നാലേമുക്കാൽ മണിക്കൂർ നേരത്തെ സർവിസ്​ ആരംഭിക്കും. തിരുവനന്തപുരത്തുനിന്നും ഉച്ചക്ക്​ 2.30ന്​ പുറപ്പെടുന്ന ഇൗ ട്രെയിൻ ഷൊർണ്ണൂരിലൂടെ രാത്രി 8.55ന്​ കടന്നുപോകും. ഇതിനനുസരിച്ച്​ മറ്റു സ്​റ്റേഷനുകളിലും സമയം വ്യത്യാസപ്പെടും.

02617എറണാകുളം ജങ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ മംഗള പ്രതിദിന സ്‌പെഷലും രണ്ടേമുക്കാൽ മണിക്കൂർ നേരത്തെയാണ്​. എറണാകുളത്തുനിന്നും ഉച്ചക്ക്​ 1.15ന്​ പുറപ്പെട്ടിരുന്ന ഇൗ ട്രെയിൻ വ്യാഴാഴ്​ച മുതൽ രാവിലെ 10.50ന്​ സർവിസ്​ തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train servicekonkan railway
News Summary - konkan railway monsoon season time table
Next Story