കൊങ്കൺ വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്ന് പുനഃരാരംഭിക്കും
text_fieldsമംഗലാപുരം: മണ്ണിടിച്ചിലിനെ തുടർന്ന് നിർത്തിവെച്ച കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം ഉച്ചയോടെ പുനഃസ്ഥ ാപിക്കുമെന്ന് റെയിൽവെ. മണ്ണിടിഞ്ഞ് വീണ് റെയിവെ ട്രാക്ക് തകരാറിലായ മംഗളൂരു കുലശേഖരയിൽ 400 മീറ്റർ സമാന്തരപാത നിർമിച്ചു.
മഴ ശക്തമായില്ലെങ്കിൽ തിരുവന്തപുരം കൊച്ചുവേളിയിൽ നിന്നുള്ള നേത്രാവതി -ലോകമാന്യതിലക് എക്സ്പ്രസ് പതിവുപോലെ സർവീസ് നടത്തും. ഇന്ന് സർവീസ് നടത്തേണ്ട കൊച്ചുവേളി ഡെറാഡൂൺ, കൊച്ചുവേളി ഇൻഡോർ, തിരുവനന്തപുരം നിസാമുദീൻ രാജധാനി, എറണാകുളം പൂനെ, എറണാകുളം നിസാമുദീൻ മംഗള എക്സ്പ്രസ് എന്നീ െട്രയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഇന്ന് എറണാകുളത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നും റയിൽവെ അറിയിച്ചു. രാവിലെ 10:50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം ഏഴുമണിക്ക് മംഗളൂരുവിൽ എത്തിച്ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.