കോന്നി: വിജയസാധ്യതയെപ്പറ്റി ഒന്നും പറയുന്നില്ല -അടൂർ പ്രകാശ്
text_fieldsകോന്നി: കോന്നിയിലെ സ്ഥാനാർഥിയെ നിശ്ചയിച്ച ഹൈകമാൻഡ് തീരുമാനം അംഗീകരിക്കുന്നു. എ ന്നാൽ, യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയസാധ്യതയെപ്പറ്റി ഇപ്പോൾ ഒന്നും പറയുന്നിെല്ലന്ന ും അടൂർ പ്രകാശ് എം.പി കോന്നിയിൽ പറഞ്ഞു. കഴിഞ്ഞ 23 വർഷം താൻ നടത്തിയ വികസനപ്രവർത്തനങ് ങൾ അക്കമിട്ട് നിരത്തിയാണ് അടൂർ പ്രകാശ് സംസാരിച്ചത്. കോന്നി നിവാസികേളാടുള്ള തെൻറ സ്നേഹം ജീവിതാവസാനംവരെ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പി.ജെ. കുര്യനെ വേദിയിലിരുത്തി വിമർശനശരം തൊടുത്തു. തെൻറ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ പി.ജെ. കുര്യൻ നന്നായി സഹായിക്കുകയാണെന്നും ഇപ്പോഴും നന്നായി സഹായിക്കുന്നുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. ‘നന്നായി’ എന്ന് പ്രയോഗിച്ചതിെൻറ ശൈലിയിൽനിന്ന് അർഥംെവച്ച് പറയുകയാണെന്ന് വ്യക്തമായിരുന്നു. പ്രസംഗം കഴിഞ്ഞിറങ്ങിയ അടൂർ പ്രകാശിനെ വികാരനിർഭരമായാണ് പ്രവർത്തകർ യാത്രയാക്കിയത്. കൺെവൻഷനിൽ ശ്രദ്ധാകേന്ദ്രം അടൂർ പ്രകാശ് തന്നെയായിരുന്നു.
അദ്ദേഹം എന്തു പറയുന്നുവെന്ന് കേൾക്കാൻ അവസാന നിമിഷം വരെ പ്രവർത്തകർ കാതോർത്തിരുന്നു. ഒടുവിൽ അദ്ദേഹത്തിെൻറ പ്രസംഗം അവസാനിച്ചപ്പോൾ പ്രവർത്തകർ ഒന്നായി ഹാളിനു പുറത്തേക്കുപോയി. ഇതിെൻറ ദൃശ്യങ്ങൾ പകർത്താൻ ഒരുങ്ങിയ മാധ്യമപ്രവർത്തകർക്ക് നേെര കോൺഗ്രസ് പ്രവർത്തകർ തട്ടിക്കയറി. തിങ്കളാഴ്ച നടന്ന കൺെവൻഷനിൽ കോന്നിയിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകർ കുറവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.