എസ്.എൻ.ഡി.പി യോഗത്തിന്‍റെ വാലല്ല ബി.ഡി.ജെ.എസ് -തുഷാർ വെള്ളാപ്പള്ളി
text_fieldsകോന്നി: എസ്.എൻ.ഡി.പി യോഗത്തിെൻറ വാലോ ചൂലോ അല്ല ബി.ഡി.ജെ.എസെന്ന് പാർട്ടി ചെയർമാനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. കോന്നിയിൽ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കുടുംബയോഗങ്ങളിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ബി.ഡി.ജെ.എസ് രാഷ്ട്രീയ പാർട്ടിയാണ്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും നിലപാടും ബി.ഡി.ജെ.എസിനുണ്ട്. ഇടതുപക്ഷത്തേക്ക് ചേക്കേറുന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. എന്നാൽ, ഒരു രാഷ്ട്രീയ പാർട്ടിക്കും മറ്റൊരു രാഷ്ട്രീയ പാർട്ടിയോട് അയിത്തമിെല്ലന്നും തുഷാർ പറഞ്ഞു. കോന്നിയിൽ എൻ.ഡി.എ സ്ഥാനാർഥി വിജയിക്കുമെന്നും ശബരിമല വിഷയം ചർച്ചചെയ്യപ്പെടുമെന്നും തുഷാർ പറഞ്ഞു.
കോന്നിയിൽ കെ. സുരേന്ദ്രെൻറ വിജയം സുനിശ്ചിതമാണെന്ന് തുഷാർ പറഞ്ഞു. കോന്നി മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് എത്തിയ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു. സുരേന്ദ്രൻ കോന്നിയിൽ ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എൻ.ഡി.എയും ബി.ഡി.ജെ.എസും ഒന്നായിനിന്ന് ശക്തമായ പ്രവർത്തനമാണ് നടത്തുന്നതെന്നും തുഷാർ വ്യക്തമാക്കി.
എല്ലാ വാർഡുകളും കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. ബി.ഡി.ജെ.എസ് സജീവമായി രംഗത്തില്ലെന്ന പ്രചാരണം വസ്തുതവിരുദ്ധമാണ്. എൻ.ഡി.എ ജില്ല കൺവീനർ കെ. പത്മകുമാറിെൻറ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനമാണ് മണ്ഡലത്തിൽ നടക്കുന്നതെന്നും തുഷാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.