വീണ്ടും ത്രികോണ കോന്നി
text_fieldsപത്തനംതിട്ട: ഇടതും വലതും ചാഞ്ചാടിക്കളിച്ച കോന്നി കാൽനൂറ്റാണ്ടാണ് അടൂർ പ്രകാശിലൂടെ കോൺഗ്രസ് ൈകയടക്കിവെച്ചത്. സി.പി.എം ജനകീയ കവി കടമ്മനിട്ട രാമകൃഷ്ണനെ രംഗത്തിറക്കിയിട്ടും പ്രകാശിനെ പിടിച്ചുകെട്ടാനായില്ല. ലോക്സഭയിൽ മത്സരിക്കാൻ അടൂർ പ്രകാശ് ആറ്റിങ്ങലിലേക്ക് പോയതോടെയാണ് സി.പി.എം കാത്തിരിപ്പിന് വിരാമമായത്. മണ്ഡലത്തിൽതന്നെയുള്ള ഡി.വൈ.എഫ്.ഐ നേതാവ് ജനീഷ് കുമാറിനെ രംഗത്തിറക്കി സി.പി.എം ആഞ്ഞുപിടിച്ചപ്പോൾ കോന്നി പോക്കറ്റിലായി.
പിൻഗാമിയെ നിശ്ചയിക്കാൻ അവകാശമുണ്ടെന്ന് അടൂർ പ്രകാശും കോന്നിയിൽ ഇനി അടൂർ പ്രകാശിെൻറ പൊടിപോലും കണ്ടുപോകരുതെന്ന് ഡി.സി.സി നേതൃത്വവും വാശിപിടിച്ചതാണ് ഇടതുമുന്നണിയുടെ ജോലി എളുപ്പമാക്കിയത്. രാഷ്ട്രീയകേരളം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പിൽ മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജ് 9953 വോട്ടിനാണ് ജനീഷ്കുമാറിനോട് തോറ്റത്. ത്രികോണ മത്സരത്തിൽ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാകട്ടെ സി.പി.എമ്മിെൻറ വീണാ ജോർജിനെ തോൽപിച്ച ആേൻറാ ആൻറണിക്ക് 2721 വോട്ട് മാത്രമായിരുന്നു ഭൂരിപക്ഷം. മൂന്നാമതെത്തിയ കെ. സുരേന്ദ്രന് വീണയെക്കാൾ 440 വോട്ടിെൻറ കുറവ് മാത്രമാണ് ഉണ്ടായിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 11 ഗ്രാമപഞ്ചായത്തിൽ രണ്ടിൽ മാത്രമാണ് യു.ഡി.എഫിന് മുൻതൂക്കം. വീണ്ടും പോരാട്ടവേദി ഉണരുേമ്പാൾ മണ്ഡലത്തിൽ നിറഞ്ഞ യുവ എം.എൽ.എയിലൂടെ ഇടതുമുന്നണി സേഫ് സോണിലാണ്.
ഉപതെരഞ്ഞെടുപ്പിലെ അനുഭവം ഓർമിപ്പിച്ച് നോമിനിക്കുവേണ്ടി അടൂർ പ്രകാശ് വീണ്ടും ബലംപിടിക്കുേമ്പാൾ ഒരുകാരണവശാലും വഴങ്ങില്ലെന്ന നിലപാടിലാണ് മറുപക്ഷം. റോബിൻ പീറ്റർ മത്സരിച്ചാൽ ജയസാധ്യതയുണ്ടെന്ന യാഥാർഥ്യം അറിഞ്ഞുതന്നെയാണ് നേതാക്കളുടെ അഭിപ്രായപ്രകടനങ്ങൾ. സംസ്ഥാനനേതൃത്വം പുറത്തുനിന്ന് ഒരാളെ കോന്നിയിലേക്ക് നിയോഗിക്കാനും സാധ്യത നിലനിൽക്കുന്നു. ഇതുതന്നെയാണ് അടൂർ പ്രകാശിനെതിരെ കലാപക്കൊടി ഉയർത്തുന്ന നേതാക്കൾ ഒരുപരിധിവരെ ആഗ്രഹിക്കുന്നതും.
ലോക്സഭ തെരഞ്ഞെടുപ്പിലെയും ഉപതെരഞ്ഞെടുപ്പിലെയും പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ ബി.ജെ.പി എ ക്ലാസ് പട്ടികയിൽ ഉൾപ്പെടുത്തിയ മണ്ഡലമാണ് കോന്നി. ശബരിമല വീണ്ടും ഉയർത്തുന്ന ബി.ജെ.പിക്കുവേണ്ടി മത്സരിക്കാൻ കെ. സുരേന്ദ്രൻ എത്തുമെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും സാധ്യത തീരെയില്ലെന്നാണ് ഒടുവിലത്തെ വിവരം. അതുകൊണ്ടുതന്നെ അന്തിമചിത്രം തെളിഞ്ഞാലേ ശബരിമലയോട് ചേർന്നുകിടക്കുന്നതും വിസ്തൃതികൊണ്ട് സംസ്ഥാനത്ത് ഏറ്റവും വലുതുമായ മലയോര മണ്ഡലത്തിലെ പോരിെൻറ ചൂട് വ്യക്തമാകൂ.
2019 ലോക്സഭ
ആേൻറാ ആൻറണി (കോൺഗ്രസ്) 49,667
വീണാ ജോർജ് (സി.പി.എം) 46,946
കെ. സുരേന്ദ്രൻ (ബി.ജെ.പി) 46,506
ഭൂരിപക്ഷം 2721
2019 ഒക്ടോബർ ഉപതെരഞ്ഞെടുപ്പ്
കെ.യു. ജനീഷ്കുമാർ (സി.പി.എം) 54,099
പി. മോഹൻരാജ്(കോൺഗ്രസ്) 44,146
കെ. സുരേന്ദ്രൻ (ബി.ജെ.പി) 39,786
ഭൂരിപക്ഷം 9953
2020 തദ്ദേശ വോട്ടുനില
യു.ഡി.എഫ് 50,925
എൽ.ഡി.എഫ് 59,426
എൻ.ഡി.എ 29,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.