കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തി
text_fieldsതിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസിൽ നിന്ന് വിനോദയാത്രക്ക് പോയ ജീവനക്കാരുടെ സംഘം തിരിച്ചെത്തി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഘം തിരിച്ചെത്തിയത്. കോന്നി പ്രൈവറ്റ് ബസ്റ്റാൻഡിലിറങ്ങിയ സംഘം താലൂക്ക് ഓഫീസിൽ പാർക്ക് ചെയ്ത വാഹനങ്ങളെടുക്കാതെ ടാക്‌സികളിലും സ്വകാര്യ വാഹനങ്ങളിലുമാണ് വീടുകളിലേക്ക് മടങ്ങിയത്.
കഴിഞ്ഞ പത്താം തിയതി മൂന്നാറിലേക്കും ഇടുക്കിയിലേക്കുമായി ഡെപ്യൂട്ടി തഹസിൽദാർമാരായ അജിൻ ഐപ് ജോർജ്, ഹനീഷ് ജോർജ്, ഗിരിജ, അലക്സ് ജോർജ് (എച്ച്. സി), ക്ലർക്കുമാരായ സുഭാഷ് ജോർജ്, ഗിരീഷ്, ജ്യോതി കൃഷ്ണൻ, റിയാസ്, ബിജു, ഹസീന (ഒ.എ), യദുകൃഷ്ണ, അതുൽ, ശരത്, സൗമ്യ, അർച്ചന എന്നിവരാണ് വിനോദ യാത്ര പോയത്.
ജീവനക്കാർ കൂട്ട അവധിയെടുത്ത് പാറമട മുതലാളിയുടെ ബസിലാണ് വിനോദയാത്ര പോയതെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു കെ.യു ജെനീഷ്‌കുമാർ എം.എൽ.എയുടെ ആരോപണം. ആരോപണത്തെ തള്ളി ട്രാവൽ ഏജൻസി രംഗത്തെത്തി. ക്വാറി പ്രവർത്തനങ്ങളുമായി യാത്രക്ക് ബന്ധമില്ല. ജീവനക്കാരുടേത് സ്‌പോൺസേഡ് ടൂറല്ല. എം.എൽ.എയുടെ ആരോപണം പെട്ടെന്നുള്ള പ്രതികരണമാകാമെന്നും കോന്നി വകയാർ മുർഹര ട്രാവൽ ഏജൻസി മാനേജർ ശ്യം പറഞ്ഞു.
അതേസമയം, യാത്ര പോയ 19 ജീവനക്കാര്‍ക്ക് എതിരെ കർശന നടപടി ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇവർ യാത്ര തുടരുകയായിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.